ഏഷ്യന്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്ത
Qatar Charity distributes food kits to Asian expat families
ദോഹ: കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായിഖത്തര്‍ ചാരിറ്റി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ താമസിക്കുന്ന ഏഷ്യന്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ഖത്തര്‍ ചാരിറ്റി ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തു. വിവിധ പ്രവാസി സംഘടനകളുടെ സന്നദ്ധസേവകർ, നവമാദ്ധ്യമങ്ങളിലെ സെലിബ്രിറ്റികള്‍ തുടങ്ങിയവര്‍ ഭക്ഷണ കിറ്റുകള്‍ വിതരണത്തില്‍ പങ്കാളിത്തം വഹിച്ചു. കുറഞ്ഞ വരുമാനക്കാരായ പ്രവാസികളെ സഹായിക്കുന്നതിന് കോവിഡ് വ്യാപനത്തിന്റെ തുടക്കം മുതല്‍ തന്നെ ഖത്തര്‍ ചാരിറ്റി ഭക്ഷണ കിറ്റുകള്‍ വിതരണം
ചെയ്തുവരുന്നതായി ഖത്തര്‍ ചാരിറ്റി പ്രോഗ്രാം ആന്റ് കമ്യൂണിറ്റി ഡവലപ്‌മെന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജാസിം അല്‍ ഇമാദി പറഞ്ഞു.
ഹെല്‍ത്ത് ബാഗുകള്‍, ബോധവല്‍ക്കരണ സാമഗ്രികള്‍ തുടങ്ങിയവയും ഖത്തര്‍ ചാരിറ്റി വിതരണം ചെയ്തിരുന്നു. ഭക്ഷണ കിറ്റുകളുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് കാലത്ത് ഖത്തര്‍ ചാരിറ്റി 13,262 ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ട്. ഏഷ്യന്‍, അറബ്, ആഫ്രിക്കന്‍ സമൂഹങ്ങളില്‍പ്പെട്ട 53,048 പ്രവാസികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.കഴിഞ്ഞദിവസം ആറ് രാജ്യങ്ങളിൽ നിന്നുള്ള 236 കുടുംബങ്ങള്‍ക്കാണ് 800ഓളം ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
ഷഫീക്ക് അറക്കൽ