തൊഴില്‍ നഷ്ടപ്പെട്ട ആയിരക്കണക്കിന് പ്രവാസികള്‍ക്ക് പ്രതീക്ഷ നൽകി ഖത്തര്‍ ചേംബര്‍ ഓണ്‍ലൈന്‍ സംവിധാനം; 2300 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു.
ദോഹ: കോവിഡ് മഹാമാരിയിൽ തൊഴിൽ നഷ്ട്ടപെട്ട നിരവധിപേർക്ക് പ്രതീക്ഷ നൽകുകയാണ് തൊഴിൽ അന്വേഷകർക്കുള്ള ഖത്തര്‍ ചേംബറിൻറെ ഓണ്‍ലൈന്‍ സംവിധാനം. ഇപ്പോൾത്തന്നെ 2300ഓളം സ്വകാര്യ കമ്പനികള്‍ ഖത്തര്‍ ചേംബര്‍ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഖത്തര്‍ തൊഴില്‍ മന്ത്രാലയവും ഖത്തര്‍ ചേംബറും സംയുക്തമായാണ് ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന രീതിയില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം തയ്യാറാക്കിയിരിക്കുന്നത്.
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ ഔദ്യോഗിക അംഗീകാരത്തിനായി ഖത്തര്‍ ചേംബറും തൊഴില്‍ മന്ത്രാലയവും തമ്മിലുള്ള കരാർ ഉടന്‍ ഒപ്പിടുമെന്ന് ഖത്തര്‍ ചേംബര്‍ ഡയറക്ടര്‍ ജനറല്‍ സാലിഹ് ബിന്‍ ഹമദ് അല്‍ ശര്‍ഖി വ്യക്തമാക്കി. രാജ്യത്ത് പുതിയ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഏക അംകീകൃത സംവിധാനമായി ഇതു മാറും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിനും നിയന്ത്രങ്ങൾക്കും ശേഷവും ജോലി തേടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ഇതില്‍ രജിസ്റ്റര്‍ ചെയ്യാനും ബയോഡാറ്റ സമര്‍പ്പിക്കാനും അവസരമൊരുക്കും. ഇതോടെ ഉദ്യോഗാര്‍ഥികളെ തേടുന്ന കമ്പനികളെയും തൊഴില്‍ തേടുന്ന ഉദ്യോഗാര്‍ഥികളെയും ബന്ധിപ്പിക്കുന്ന ഔദ്യോഗിക സംവിധാനമായി ഇത് വികസിക്കും അദ്ദേഹം കൂട്ടിച്ചേർത്തു.