ഖത്തര്‍ സെന്‍സസ് 2020; വിവരങ്ങള്‍ നല്‍കാന്‍ മൊബൈല്‍ ആപ്പ്
Qatar Census 2020; Mobile app to provide information
ദോഹ: ഖത്തറില്‍ പുരോഗമിക്കുന്ന സര്‍വേ 2020മായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ നല്‍കാന്‍ സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്പുമായി ഖത്തര്‍ പ്ലാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പേരില്‍ പുറത്തിറക്കിയ ആപ്പ് ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഫോണുകളില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം.
ഖത്തര്‍ സെന്‍സസിന്റെ രണ്ടാം ഘട്ടമായ ഫീല്‍ഡ് സര്‍വേയുമായി ബന്ധപ്പെട്ടാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നതെന്ന് അതോറിറ്റി ചെയര്‍മാന്‍ ഡോ. സാലിഹ് ബിന്‍ മുഹമ്മദ് അല്‍ നബീത്ത് അറിയിച്ചു. രാജ്യത്തെ ജനസംഖ്യ, വീടുകള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ കണക്കെടുപ്പാണ് ഖത്തര്‍ സെന്‍സസിലൂടെ ലക്ഷ്യമിടുന്നത്. ഫീല്‍ഡ് സ്റ്റാഫിന്റെ സഹായമില്ലാതെ എളുപ്പത്തില്‍ സര്‍വേ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആപ്പിലൂടെ സാധിക്കും. അറബിയിലും ഇംഗ്ലീഷിലും ആപ്പ് ലഭ്യമാണ്.
രാജ്യത്തെ സംബന്ധിക്കുന്ന നിലവിലുള്ള സുപ്രധാന സ്ഥിതിവിവരക്കണക്കുകള്‍ ഖത്തര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ആപ്പില്‍ ലഭ്യമാണെന്നും അദ്ദേഹം അറിയിച്ചു. ഇവയില്‍ പലതും ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്ത സമയത്തും ലഭ്യമാവുമെന്നതാണ് മറ്റൊരു സവിശേഷത. ഏതെങ്കിലും രീതിയിലുള്ള ഡാറ്റ ആവശ്യമുള്ളവര്‍ക്ക് ആപ്പ് വഴി അതോറിറ്റിയെ ബന്ധപ്പെടാം. അതോടൊപ്പം പുതിയ ഡാറ്റ അപ്‌ഡേറ്റുകള്‍ വരുമ്പോള്‍ ഉപഭോക്താക്കളെ അലേര്‍ട്ട് ചെയ്യുന്ന സംവിധാനവും ആപ്പിലുണ്ട്.