Qatar

നഹ്മദുക യാദല്‍ അര്‍ഷ്’ ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ

Qatar celebrates Nahmaduka Yadal Arsh 'National Day

ദോഹ: മൂന്ന് വർഷത്തിലേറെതുടരുന്ന അയൽ രാജ്യങ്ങളുടെ ഉപരോധത്തിലുംപതറാതെ ലോകത്തെ പിടിച്ചു കുലുക്കിയ വൈറസിന്റെ താണ്ഡവത്തിലുംഇടറാതെ അതിജീവനത്തിന്റെ കരുത്തുതെളീയിച്ചുകൊണ്ട് ഖത്തർ ദേശീയദിനാഘോഷങ്ങളുടെ നിറവിൽ.പ്രപഞ്ച നാഥനാണ് സ്തുതിയെന്ന് അര്‍ത്ഥം വരുന്ന ‘നഹ്മദുക യാദല്‍ അര്‍ഷ്’ എന്ന കവിതാ ശകലമാണ് ഇത്തവണത്തെ ദേശീയദിന മുദ്രാവാക്യം.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട്‌ നടത്തിയ ദേശീയ ദിന പരേഡ് വീക്ഷിക്കാൻ ക്ഷണിക്കപ്പെട്ട അതിഥികളും കുടുംബങ്ങളും കോർണീഷിൽ രാവിലെതന്നെ സന്നിഹിതരായിരുന്നു. തത്സമയം ലൈവിലൂടെ രാജ്യത്തെ സ്വദേശികളും വിദേശികളും പരേഡിനെ അഭിവാദ്യം ചെയ്തു. ലോകകപ്പിനായി നിർമ്മാണം പൂർത്തീകരിച്ച അൽ റയ്യാൻ സ്റേഡിയത്തിന്റെ ഉൽഘാടനവും അമീർ കപ്പ് ഫൈനലും ഇന്ന് നടക്കും.

രാത്രി എട്ടര മണിയോടെ കോര്‍ണിഷീല്‍നടക്കുന്നആകാശത്തെ പ്രകാശവും നിറങ്ങളും കൊണ്ടലങ്കരിക്കുന്ന വെടിക്കെട്ട്അരങ്ങേറും. വെടിക്കെട്ട് വീക്ഷിക്കാൻ പൊതുജനങ്ങൾക്ക് കോര്‍ണിഷിലേക്ക് പ്രവേശനാനുമതിയുണ്ടാകും. പരമ്പരാഗത ദേശീയദിനാഘോഷ നഗരിയായ ദര്‍ബുല്‍സായി ഇത്തവണ ഇല്ല. വിവിധ സംഘടനകള്‍ കൂട്ടായ്മകള്‍ എന്നിവയുടെ പൊതു പരിപാടികള്‍ക്കും ഇത്തവണ അനുമതിയില്ല. തലസ്ഥാനമായ ദോഹ ഉള്‍പ്പെടെ രാജ്യത്തിന്‍റെ എല്ലായിദങ്ങളിലും ദേശീയ പതാകകളാലും ഖത്തര്‍ അമീറിന്‍റെ പടങ്ങളാലും അലംകൃതമാണ്.ഈ ദേശീയദിനത്തിന്റെ ഇരട്ടിമധുരമാണ് 2030 ലെ ഏഷ്യൻഗെയിംസിന് ഖത്തർ വേദിയാകുന്നത്.

2021ജനുവരി5ന് നടക്കുന്ന ജി സി സി ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കാനുള്ള നടപടികലുണ്ടാകുമെന്നസൂചനയും ഖത്തറിന് പ്രതീക്ഷനൽകുന്നതാണ്. ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ പ്രവാസികളും മലയാളികളുടെ കൂട്ടായ്മയും നിരവധി ഗാനോപഹാരങ്ങളാണ് ഖത്തറിനെ പ്രകീർത്തിച്ചുകൊണ്ടു പുറത്തിറക്കിയിട്ടുള്ളത്.ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഏഷ്യൻ ടൗണിൽ വിവിധ കമ്മ്യുണിറ്റികൾക്കായി പ്രത്യേക മത്സരങ്ങളും നടന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button