Qatar

ആഘോഷപൊലിമയിൽ ഖത്തർ അലിഫ് അക്കാദമി ‘പെരുനാളിശൽ’

ദോഹ: ബലി പെരുന്നാൾ ആഘോഷം വീടകങ്ങളിലേക്  ചുരുങ്ങിയ  കോവിഡ് കാലത്തെ നവ്യാനുഭവമാക്കി പെരുന്നാളിശൽ. ധാർമികത വിദ്യാഭ്യാസ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ടു ശ്രദ്ധേയമായ ചുവടുറപ്പിച്ച  അലിഫ് അക്കാദമി യുടെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ചു നടത്തിയ പെരുനാളിശൽ ഇമ്പമാർന്ന ഇശലുകളും, ഖുർആൻ  സൂക്തങ്ങളുടെ പൊരുളും, പാരായണവും കൊണ്ടു ധന്യമായി. വിവിധ മേഖലകളിൽ നിന്നുള്ള  വിശിഷ്ട അതിഥികളുടെ സാന്നിധ്യത്തിൽ  കുരുന്നു പ്രതിഭകളുടെ സർഗവിരുന്നുകളരങ്ങുണർത്തി. ഇബ്രാഹിം മില്ലത്തിന്റ ധൈഷണിക ധർമ്മ ധാരയെ കോർത്തിണക്കി പെരുന്നാൾസുദിനത്തെ ഓൺലൈനിൽ മധുരമൂറുന്നതാക്കാൻ പെരുനാളിശലിന്  കഴിഞ്ഞു. അഡ്വക്കേറ്റ് ഷബീന മൊയ്‌ദീൻ  പെരുന്നാളിശലിന്റെ ഔപചാരികമായ ഉൽഘാടന കർമ്മം നിർവഹിച്ചു.
അലിഫ് അക്കാദമി ചീഫ് അഡ്വൈസറും, ജീവ കാരുണ്യ പ്രവർത്തകയുമായ അഡ്വ ഷബീന മൊയ്‌ദീൻ ഗഹനമായ വാക്കുകളിൽ ഒരു വിശ്വാസിയുടെ ജീവിത ലക്ഷ്യത്തെ കുറിച്ച് സദസിനെ ഓർമപ്പെടുത്തി.

അലിഫ് അക്കാദമി ഡയരക്ടർ മുനീർ സലഫി, മങ്കടയുടെ ആമുഖ ഭാഷണത്തോടെ ആരംഭിച്ച പ്രോഗ്രാമിൽ അലിഫ് അക്കാദമി ചെയർമാൻ അക്ബർ കാസിം അധ്യക്ഷത വഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് യൂ. ഹുസൈൻ മുഹമ്മദ്‌,ഡോ : മുഹമ്മദ്‌ ഈസ, തുടങ്ങിയവർ  ആശംസകൾ നേർന്നു.
ജിസിസി യിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ നജ ഇസ്മായിലിനുള്ള ആദരം ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെകട്ടറി അൻഫസ്‌ നന്മണ്ട നിർവഹിച്ചു. യുവ പ്രഭാഷകനും, കൊഗ്നിറ്റീവ് ട്രെയ്‌നറുമായ വാഫി ഷിഹാദ് പെരുന്നാൾ സന്ദേശം നൽകി.

നവ മാധ്യമത്തിലൂടെ ജനപ്രീതിയാർജ്ജിച്ചുകൊണ്ട് മില്യണിനപ്പുറം സബ്സ്ക്രൈബേർസു  ള്ള ആയിഷ അബ്ദുൽ ബാസിതും, മാപ്പിള പാട്ടിന്റെ പുത്തൻ താരോദയമായ മെഹറിനും, ഈണങ്ങളിൽ ഇശലിന്റെ ഗാനമലരുകൾ തീർത്തു. ശാരീരിക തളർച്ചയെ  പ്രതിഭ സമ്പന്നതയാൽ അതിജീവിച്ചു കൊണ്ടു സർഗ്ഗ ധാരയാക്കിയ റഈസ് ഹിദായയുടെ സാരവത്തായ  വാക്കുകളുടെ, അർത്ഥ വ്യാപ്തിയും, കൊച്ചു കുസുമമായ റയ മെഹറിന്റെ മധുരമൂറുന്ന ഖുർആൻ പാരായണത്തിന്റെ   നൈർമല്ല്യവും, അലിഫ് അക്കാദമിയുടെ വിദ്യാർത്ഥികളെ മാത്രമല്ല, മാതാപിതാക്കളെയും ഹർഷ പുളകിതമാക്കി.

സർഗ്ഗ സൗന്ദര്യം കൊണ്ടും, മാസ്മരിക ഖുർആൻ പാരായണം കൊണ്ടും, അനുഗ്രഹീതരായ അബ്ദുള്ള തിരൂർകാടും മാതാവ് ഹസ്ന ടീച്ചറും പെരുന്നാളിന്റെ ഇശലും, ഭക്തിയുടെ ആഴവും അനുവാചകർക്ക്‌ നൽകി..

അലിഫ് മദ്റസ യിലെ വിദ്യാർത്ഥികൾക്ക് പുറമെ , വി. പി  റസീല, ഹംദ മച്ചിങ്ങൽ ,  ഫൈഹ അൽഐൻ, ഖദീജ സലീം  തുടങ്ങിയ പ്രതിഭകളുടെ മധുര ഗാനാലാപനവും പെരുന്നാളിശലിന്  പെരുമ കൂട്ടി. പ്രോഗ്രാം കോഡിനേറ്റർ ത്വാഹിറ ഇബ്രാഹിം പരിപാടികൾ നിയന്ത്രിച്ചു. മൂന്നു മണിക്കൂർ സമയം ആശ്വാസത്തിന്റെയും, വിശ്വാസത്തിന്റെയും, കുളിർമഴ പെയ്തിറങ്ങിയ പെരുന്നാളിശൽ അക്ഷരാർത്ഥത്തിൽ ഖത്തറിലെ പ്രവാസികൾക്ക് വ്യത്യസ്തമായ   പെരുന്നാൾ പൊലിമയായി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button