Qatar

 ഖത്തർ@ 2021

Qatar @ 2021

ദോഹ: ഒരു കലണ്ടർ വർഷത്തിന്റെ താളുകൾ കൂടി മറയുമ്പോൾ മഞ്ഞുരുക്കത്തിൻറെ
പ്രത്യാശയിലാണ് ഖത്തർ പുതുവർഷത്തെ വരവേൽക്കുന്നത്. കഴിഞ്ഞ മൂന്നര
വർഷകാലമായി തുടരുന്ന അയൽരാജ്യങ്ങളുടെ ഉപരോധത്തെ അതിജീവിച്ചുകൊണ്ടുള്ള
ഖത്തറിന്റെ  നയതന്ത്രപരമായവിജയമാകും 2021 ജനുവരി അഞ്ചിന് ചേരുന്ന ജി സി സി
ഉച്ചകോടി. ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്ന ഉച്ചകോടിയുടെ വേദിയായ
സൗദിയിൽനിന്നും ശുഭകരമായ വർത്തയുണ്ടാകുമെന്നുതന്നെയാണ് നിരീക്ഷകർ
വിലയിരുത്തുന്നത്.

2020 ലോകം മുഴുവൻ  പരസ്പര സ്പർശനം തന്നെ വിലക്കപെട്ട
കാലത്തെ ക്രിയാത്മകമായാണ് ഖത്തർ നേരിട്ടത്. ആലിംഗനങ്ങളും ഹസ്തദാനങ്ങളും
വിലക്കപെട്ടകാലം അടുത്ത് ഒരുമിച്ചിരുന്ന കാലത്തിൽ നിന്ന് അകന്നിരിക്കാൻ
നിർബന്ധിച്ചകാലം. യാത്രകളെ വിലക്കി വീടുകളിൽ അടച്ചിരിക്കാൻ പറഞ്ഞകാലം.
സാമൂഹിക ഇടപെടലുകൾ വേണ്ടെന്നും പുറത്തിറങ്ങുമ്പോൾ മുഖം മറയ്ക്കണമെന്ന്
തീർത്തു പറഞ്ഞകാലം. ഖത്തർ മാത്രം ഈ കാലത്തെ സമ്പൂർണ്ണ ലോക്ഡൗൺ
ഏർപ്പെടുത്താതെ അതിജീവിച്ചു. സ്കാൻഡിനേവിയൻ രാജ്യമായ സ്വീഡൻ മാത്രമാണ്
ലോകത്ത് കോവിഡിനെ പ്രതിരോധിക്കാൻ ലോക്ഡൗൺ ഏർപ്പെടുത്താതിരുന്ന
മറ്റൊരുരാജ്യം. ഖത്തറിലെ ഇൻഡസ്ട്രിയൽ ഏരിയഏതാനും ദിവസത്തേക്ക് മാത്രം
അടച്ചിടുകയും  പിന്നീട് ഭാഗികമായി തുറന്നുകൊടുക്കുകയും ചെയ്തിരുന്നു.
കോവിഡ് കാലത്ത് ദുരിതത്തിലായവർക്ക്‌ ഖത്തർ ചാരിറ്റിമുഖേന ഭക്ഷണവും
നിത്യോപയോഗ  സാധനങ്ങളും നേരിട്ടെത്തിച്ചുനൽകുന്നതിലും രാജ്യം
ജാഗ്രതപാലിച്ചു. സേവനതല്പരതയിലുള്ള വിവിധ കമ്യുണിറ്റി സംഘടനകൾക്ക് ആവശ്യമായ
സഹായ സഹകരണങ്ങൾ നൽകി.

നിലവിലെ ആരോഗ്യകേന്ദ്രങ്ങൾക്കു പുറമെ രാജ്യത്തിൻറെ
വിവിധഭാഗങ്ങളിൽ താത്കാലിക കോവിഡ് ആശുപത്രികൾ സ്ഥാപിച്ചുകൊണ്ട്  സ്വദേശി
വിദേശി വേർതിരിവില്ലാതെഎല്ലാവരെയും ഒരുപോലെ പരിഗണിക്കുന്നതിൽ ലോകത്തിനു
തന്നെ ഖത്തർ മാതൃകയായി. കോവിഡ് മൂലം മരണപ്പെട്ടവരുടെ രാജ്യങ്ങളെ
തരംതിരിച്ചുള്ള കണക്കുകളും ഖത്തർ പുറത്തുവിട്ടില്ലെന്നതും ശ്രദ്ധേയമായി.
രാജ്യത്ത് തൊഴിൽനീയമങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന വർഷം
കൂടിയായിരുന്നു 2020.

ലോകകപ്പിനായുള്ള രാജ്യത്തെ ഭൂരിഭാഗം സ്റ്റേഡിയങ്ങളുടെ
നിർമ്മാണം പൂർത്തീകരിച്ചതും ഉത്ഘാടനം നിർവഹിക്കാൻ കഴിഞ്ഞതും നേട്ടമായി.
രാജ്യത്തെ പ്രധാന റോഡുകളുടെ വികസന പൂർത്തീകരണവും സബാഹ് അൽ അഹ്മദ്
ഇടനാഴിതുറന്നുകൊടുത്തതും. മുഷരിബ് ഡൌൺ ടൌൺ യാഥാർഥ്യമായതും മെട്രോ
വിവിധഭാഗങ്ങളിലേക്കുകൂടി സർവീസുകൾ ആരംഭിച്ചതും 2020ൻറെ വികസനകുതിപ്പിന്റെ
സാക്ഷാത്കാരങ്ങളായി.2021 ഫെബ്രുവരിയിൽ നടക്കുന്ന ഫിഫ ക്ലബ്ബ് വേൾഡ് കപ്പും
, 2030 ലെ ഏഷ്യൻ ഒളിമ്പിക്സിന് ആതിഥ്യമരുളുന്നതിന്റെയും  അഭിമാനത്തിലാണ്
ഖത്തർ .2022 ലെ ലോകകപ്പിനുശേഷവും വിവിധമാമാങ്കങ്ങളുമായി ചരിത്രഗാഥകൾ
രചിക്കാനുള്ള കരുത്തുറ്റരാജ്യമായി ലോകശ്രദ്ധാകേന്ദ്രമാകുമ്പോൾ ഇന്ത്യൻ
പ്രവാസികളുടെകരുതലും തണലുമാവുകയാണ് ഖത്തർ.

ഷഫീക് അറക്കൽ

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button