ദോഹ: ഖത്തർ ഇൻകാസ് തൃശ്ശൂർ ജില്ലാ യൂത്ത് വിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുന്ന നൗഷാദ് രക്തസാക്ഷി ദിനത്തിൻറെ ഭാഗമായി ഹമദ് ബ്ലഡ് ബാങ്കു മായി സഹികരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഐസിസി പ്രസിഡൻറ് എപി മണികണ്ഠൻ പുന്ന നൗഷാദിന്റെ ഓർമ്മകൾ അനുസ്മരിച്ചു.
ഖത്തർ ഇൻകാസ് പ്രസിഡൻറ് ഷമീർ, ഏറാമല, ഇൻകാസ് നേതാക്കളായ ജോപ്പച്ചൻ, കമാൽ കാലത്തായിൽ, ബോബൻ ആലങ്ങാട്, പിസി നൗഫൽ കട്ടുപ്പാറ, യൂത്ത് വിങ് നേതാക്കളായ അക്ബർഷ മുട്ടിൽ, നെജു ചക്കര, ജിഷാ ജോർജ് അഫ്സൽ പുല്ലൻചിറ, ജെസ്മൽ, അക്രം, കെ. ലിംസൻ, ഷെഹീർ പുന്ന, റെനീഷ് പുന്ന, മൻസൂർ പുന്ന, എഡ്വിൻ ജെയ്സൻ, ബിനിഷ് എന്നിവർ നേതൃത്വം നൽകി.