Qatar

ഖത്തറില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പൊതുഗതാഗത സേവനങ്ങള്‍ പുനരാരംഭിക്കും

Public transport services will resume in Qatar from September 1

ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നിറുത്തി വച്ചിരുന്ന പൊതുഗതാഗത (ബസുകള്‍, മെട്രോ) സേവനങ്ങള്‍ 30% ശേഷിയില്‍ സെപ്റ്റംബര്‍ ഒന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.

കൊവിഡ് നിയന്ത്രണങ്ങൾ ക്രമേണ എടുത്തുമാറ്റുന്നതിന്റെ നാലാം ഘട്ടത്തിന്റെ ഭാഗമായാണിത്. എന്നാൽ കൊവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ പാലിച്ച് കൊണ്ടായിരിക്കണം സർവീസുകൾ പുനരാരംഭിക്കേണ്ടതെന്ന് മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

മെട്രോ ബോഗികളിലും ബസ്സുകളിലും 30 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ

ബന്ധപ്പെട്ട എല്ലാ ജീവനക്കാരും കൊവിഡ് ടെസ്റ്റ് നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തണം

ആഴ്ച്ചതോറും സ്ഥിതിഗതികള്‍ വിലയിരുത്തി നടപടികള്‍ സ്വീകരിക്കും.

യാത്രക്കാര്‍ കൊവിഡ് നിയന്ത്രണം പാലിക്കുന്നുവെന്ന് നിരീക്ഷിക്കാൻ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിക്കും.

പ്രായമായവര്‍, ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഗുരുതരരോഗങ്ങള്‍ ഉള്ളവര്‍ പൊതുഗതാഗതം ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതാണ്.

മാസ്‌ക് ഇഹ്തിറാസ് ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് എന്നിവ ബസ്സിലും മെട്രോയിലും കയറുന്നതിന് നിർബന്ധമാണ്.

വാഹനത്തില്‍ കയറും മുമ്പ് ശരീര താപനില പരിശോധിക്കും. 38 ഡിഗ്രിയില്‍ കൂടുതലുള്ളവരെ യാത്രചെയ്യാന്‍ അനുവദിക്കുന്നതല്ല.

ടിക്കറ്റ് ബുക്കിംഗിനായി ഉപഭോക്താക്കള്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കണം.

ഗതാഗത സംവിധാനങ്ങളുടെ പരിസരത്ത് പുകവലി പാടില്ല.

സ്റ്റേഷനുകള്‍ക്കുള്ളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഉള്ള പോസ്റ്ററുകളില്‍ നല്‍കിയിട്ടുള്ള മാര്‍ഗ്ഗനിര്‍ദ്ദേശ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

പൊതുഗതാഗത സംവിധാനങ്ങളിൽ ഭക്ഷണം കഴിക്കുന്നത് നിരോധിക്കും

സ്റ്റേഷനുകളില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കുകയും ഇരിപ്പിടങ്ങള്‍ തുടര്‍ച്ചയായി അണുവിമുക്തമാക്കുകയും വേണം

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button