Qatar
പുതിയ സംവരണ നയത്തിനെതിരെ പ്രക്ഷോഭങ്ങൾ ഉയരണം:കൾച്ചറൽ ഫോറം
Protests against new reservation policy: Cultural Forum
ദോഹ: കേരളത്തിലെ ഇടതു സർക്കാറിൻറെ പുതിയ സംവരണ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് കൾച്ചറൽ ഫോറം ഖത്തർ ഐക്യദാർഢ്യ സംഗമം. സംസ്ഥാന സർക്കാറിൻറെ സംവരണ നയത്തിനെതിരെ വെൽഫെയർ പാർട്ടി സംസ്ഥാനത്തുടനീളം സംഘടിപ്പിച്ച പ്രതിഷേധ പരിപാടികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കൾച്ചറൽ ഫോറം ഐക്യദാർഢ്യ സംഗമം നടത്തിയത്.
വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഗണേഷ് വടേരി മുഖ്യപ്രഭാഷണം നടത്തി. ഭരണഘടന ഉറപ്പു നൽകുന്ന സാമൂഹിക നീതിയെ അട്ടിമറിക്കുന്നതാണ് പുതിയ സംവരണ നയമെന്ന് അദ്ദേഹം പറഞ്ഞു.
കൾച്ചറൽ ഫോറം പ്രസിഡന്‍റ് ഡോ.താജ് ആലുവ ആമുഖ പ്രഭാഷണം നടത്തി. പ്രമുഖ ദലിത് ആക്ടിവിസ്റ്റും ഖത്തറിൽ പ്രവാസിയുമായ പ്രമോദ് ശങ്കരൻ സംഗമത്തിൽ സംസാരിച്ചു. കൾച്ചറൽ ഫോറം സംസ്ഥാന സമിതിയംഗം അനീസ് റഹ്മാൻ മാള പരിപാടി നിയന്ത്രിച്ചു.