Kerala

കേരളത്തിൽ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; ചില 144 തുടരും

Prohibition in Kerala ends today; Some 144 will continue

തിരുവനന്തപുരം: കേസുകൾ വർധിച്ച സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് സിആർപിസി 144 പ്രകാരം ഒക്‌ടോബർ 31വരെ ഏർപ്പെടുത്തിയ ഇന്ന് അവസാനിക്കാരിക്കെ ചില ജില്ലകൾ നിരോധനാജ്ഞ നീട്ടി. ഇത് സംബന്ധിച്ച ഉത്തരവ് അതാത് ജില്ലകളിലെ കളക്‌ടർമാർ പുറത്തിറക്കി.

മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂർ, കൊല്ലം, ഇടുക്കി എന്നീ ജില്ലകളിലാണ് നിരോധനാജ്ഞ നീട്ടിയത്. കൊവിഡ് കേസുകൾ ഉയർന്ന തോതിലുള്ള തിരുവനന്തപുരത്ത് നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകുമെന്ന് കളക്‌ടർ അറിയിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ഉയർന്ന തോതിൽ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ 15 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയതായി കളക്‌ടർ എസ് സുഹാസ് വ്യക്തമാക്കി. നവംബർ 15വരെയാകും നിരോധനാജ്ഞ. പത്തനംതിട്ടയിലും നവംബർ 15വരെ നിരോധനാജ്ഞ നീട്ടി. നിലവിലേതിന് സമാനമായി വിവാഹ ചടങ്ങുകളിൽ 50 പേരെയും മരണാനന്തര ചടങ്ങുകളിൽ 20 പേരെയും മാത്രമേ അനുവദിക്കൂ. പൊതുസ്ഥലങ്ങളിൽ അഞ്ച് പേരിൽ കൂടുതൽ കൂട്ടം കൂടാൻ പാടില്ലെന്നും കളക്‌ടർ അറിയിച്ചു.

തൃശൂർ ജില്ലയിൽ നിയന്ത്രണങ്ങൾ 15 ദിവസം കൂടി നീട്ടി. ആൾക്കൂട്ടങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ തുടരും. ആലപ്പുഴയിലും മലപ്പുറത്തും നിരോധനാജ്ഞ നവംബർ 15വരെ തുടരും. കൊവിഡ് മാർഗനിർദേശങ്ങൾ പാലിക്കുന്നതിനൊപ്പം സാമുഹിക അകലം, മാസ്‌ക്, സാനിറ്റൈസേഷൻ എന്നീ സുരക്ഷാ മാർഗങ്ങങ്ങൾ കർശനമായി പാലിക്കേണ്ടതുണ്ട്.

ഒക്‌ടോബർ മൂന്നിനാണ് കേരളത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഒക്ടോബർ 31 രാത്രി 12വരെ 144 നിലനിൽക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നിരോധനാജ്ഞ നീട്ടുന്ന കാര്യത്തിൽ ജില്ല കളക്‌ടർമാർക്ക് തീരുമാനം എടുക്കാമെന്നും സർക്കാർ അറിയിച്ചിരുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button