500 രൂപ നിരക്കിൽ ആർടിപിസിആർ പരിശോധന നടത്താനാകില്ലെന്ന് സ്വകാര്യ ലാബുകൾ
Private labs say RTPCR test cannot be done at Rs 500
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെയും ആശുപത്രികളിലേയും കൊവിഡ് ആർടിപിസിആര്‍ പരിശോധന നിരക്ക് കുറച്ചതിൽ വ്യപകമായ പ്രതിഷേധം. സര്‍ക്കാര്‍ നിരക്ക് വര്‍ദ്ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ലാബുകള്‍ രംഗത്തു വന്നു. 1500 രൂപയെങ്കിലും ആക്കണമെന്നാണ് സ്വകാര്യ ലാബുകള്‍ ആവശ്യപ്പെടുന്നത്.
സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന 500 രൂപ അപര്യാപ്തമാണെന്നാണ് സ്വകാര്യ ലാബുകള്‍ വാദിക്കുന്നത്. ഇതേത്തുടര്‍ന്ന് ഇന്നലെ പലയിടതത്തും പരിശോധന നിര്ത്തിവെച്ചിരുന്നു. എന്നാൽ, പരിശോധന നിര്‍ത്തിവെക്കാൻ തീരുമാനമില്ലെന്ന ലാബ് കൺസോര്‍ഷ്യവും അറിയിച്ചിരുന്നു.
അതേസമയം, ഇന്ന് പല ലാബുകളിലും 1700 രൂപ തന്നെയാണ് ഈടാക്കിയത് എന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടെസ്റ്റ് കിറ്റ്, എല്ലാ വ്യക്തിഗത സുരക്ഷാ ഉപകരണം, സ്വാബ് ചാര്‍ജ് തുടങ്ങിയവ ഉള്‍പ്പെടെയാണ് ഈ നിരക്ക്.
ഇന്നലെയാണ് ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകള്‍ കുറഞ്ഞ നിരക്കിൽ വിപണിയിൽ ലഭ്യമായ സാഹചര്യം വിലയിരുത്തിയാണ് പരിശോധനാ നിരക്ക് കുറച്ചത്.ഈ നിരക്ക് പ്രകാരം മാത്രമേ ഐ.സി.എം.ആര്‍, സംസ്ഥാന അംഗീകൃത ലബോറട്ടറികള്‍ക്കും ആശുപത്രികള്‍ക്കും പരിശോധന നടത്തുന്നതെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു.
പ്രതിഷേധവുമായി സ്വകാര്യ ലാബുകള്‍ കൂട്ടത്തോടെ ആര്‍ടിപിസിആർ പരിശോധന നിർത്തിയാൽ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഒതുങ്ങും. ഇത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കരുതുന്നത്.
രാജ്യത്ത് ഏറ്റവും ഉയര്‍ന്ന നിരക്കാണ് കേരളത്തിൽ ഉള്ളതെന്ന് ആരോപണം ഉയർന്നിരുന്നു. മറ്റ് സംസ്ഥാനങ്ങളിൽ 400 മുതൽ 500 രൂപവരെയാണ് ഈടാക്കുന്നത്.