പുതുവര്‍ഷ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
Prime Minister Narendra Modi wishes a Happy New Year
ന്യൂഡൽഹി: പുതുവത്സര ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതുവര്‍ഷം ആരോഗ്യവും സമൃദ്ധിയും സന്തോഷവും കൊണ്ടുവരട്ടെ എന്ന് പ്രധാനമന്ത്രി ആശംസിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ ആശംസ വന്നത്.
എല്ലാവർക്കും പുതുവത്സരാശംസകള്‍. 2021 നല്ല ആരോഗ്യവും സമൃദ്ധിയും നിറഞ്ഞതാകട്ടെ. പുതുവര്‍ഷം പ്രതീക്ഷയും, സൗഖ്യവും നിറഞ്ഞതാകുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രധാനമന്ത്രിക്ക് പുറമെ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും പുതുവത്സര ആശംസകള്‍ നേര്‍ന്ന് രംഗത്തുവന്നിട്ടുണ്ട്. 2021 എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നല്ല ആരോഗ്യവും ഉണ്ടാകട്ടെ എന്ന് കേന്ദ്ര പ്രതിരോധ മന്ത്രി ആശംസിച്ചു.
രാജ്യത്ത് അടിയന്തര ഉപയോഗത്തിന് കൊവിഡ് വാക്സിൻ എന്ന് ലഭിക്കുമെന്ന് ഇന്നറിയാം. കൊവിഡ് വാക്സിൻ അനുമതിയുമായി ബന്ധപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ വിദഗ്ധ സമിതി ഇന്ന് യോഗം ചേരും. സെറം ഇൻസ്റ്റിസ്റ്റ്യുട്ട്, ഭാരത് ബയോടെക്ക് എന്നീ കമ്പനികളുടെ അപേക്ഷകളാണ് സമിതി പരിഗണിക്കുക.