Kerala

കിറ്റുകൊടുക്കലല്ല ദാരിദ്ര്യ നിർമാർജനം: ഉമ്മൻ ചാണ്ടി

Poverty alleviation is not about giving: Oommen Chandy

കൊല്ലം: കിറ്റുകൊടുക്കലല്ല ദാരിദ്ര്യ നിർമാർജനമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സർക്കാർ ആദ്യ 100 ദിന പരിപാടികളിൽ ഉൾപ്പെടുത്തി മുഴുവൻ ബിപിഎൽ കുടുംബങ്ങൾക്കും ഭരണത്തിന്റെ തുടക്കം മുതൽ സൗജന്യമായി അരി വിതരണം ചെയ്തിരുന്നു. എൽഡിഎഫ് സ‍ര്‍ക്കാര്‍ അഞ്ച് വ‍ര്‍ഷം പൂ‍ര്‍ത്തിയാക്കാറായപ്പോഴല്ലേ സൗജന്യ റേഷനും മറ്റും നൽകാൻ ആരംഭിച്ചത്, ഉമ്മൻ ചാണ്ടി ചോദിച്ചു.

ഇടതുമുന്നണി സ‍ര്‍ക്കാര്‍ സൗജന്യ അരി വിതരണം നി‍ര്‍ത്തലാക്കി. എപിഎൽ കുടുംബങ്ങൾക്ക് കേന്ദ്രസര്‍ക്കാര്‍ നൽകുന്ന അരിയുടെ വില രണ്ട് രൂപ കൂട്ടിയാണ് ഇപ്പോൾ വിൽക്കുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

ലൈഫ് മിഷന്റെ പേരിൽ ഈ സര്‍ക്കാര്‍ രണ്ട് ലക്ഷം വീടുകൾ നി‍ര്‍മ്മിച്ചപ്പോൾ യുഡിഎഫിന്റെ കാലത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ 4,21,000 വീടുകൾ നി‍ര്‍മ്മിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. കൊല്ലം, ആലപ്പുഴ ബൈപ്പാസ് യാഥാ‍ര്‍ത്ഥ്യമാക്കിയതിന്റെ തുക യുഡിഎഫ് സര്‍ക്കാര്‍ കെട്ടിവെച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, നിയമസഭാ തെര‍ഞ്ഞെടുപ്പിൽ വിജയം മാത്രമാണ് ലക്ഷ്യമെന്നും എല്ലാവരും കഴിവിന്റെ പരമാവധി പ്രവര്‍ത്തിക്കണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. നിയമസഭാ തെര‍ഞ്ഞെടുപ്പ് കേരളത്തിന്റെ മാത്രം കാര്യമല്ല. ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ചുവരവ് കേരളത്തിൽ നിന്നായിരിക്കണം. അതിനുള്ള അവസരമായി നിയമസഭാ തെരഞ്ഞെടുപ്പിനെ കാണണമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button