Kerala

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ്: അന്വേഷണം ഇനി സിബിഐയ്ക്ക്

Popular finance investment scam: CBI to probe

പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ് കേസില്‍ അന്വേഷണം ഇനി സിബിഐയ്ക്ക്. സിബിഐ കൊച്ചി യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. കൊച്ചി യൂണിറ്റ് എസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.

കഴിഞ്ഞ നവംബറിലാണ് കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി തീരുമാനിച്ചത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് സിബിഐയുടെ ഭാഗത്തും നിന്നും പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്ന സമയത്തായിരുന്നു സിബിഐയുടെ നിലപാട് കോടതിയെ അറിയിച്ചത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 1368 കേസുകളായിരിക്കും സിബിഐ അന്വേഷിക്കുക. കേസിൻ്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറി സംസ്ഥാന സർക്കാർ മുൻപ് ഉത്തരവിറക്കിയിരുന്നു.

പോപ്പുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേയ്ക്ക് കടത്തിയതായി സംസ്ഥാന പോലീസ് കണ്ടെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാന സർക്കാർ ശുപാർശ ചെയ്തത്. പത്തനംതിട്ടയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണുള്ളത്. പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് 2000 കോടിയിലധികം രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക വിലയിരുത്തൽ. ഇരുപതിനായിരത്തോളം നിക്ഷേപകരാണ് തട്ടിപ്പിനിരയായത്.

വീട് പണി, വിവാഹം, വാര്‍ധക്യകാല വരുമാനം എന്നിവയെല്ലാം ലക്ഷ്യം വെച്ചാണ് പലരും നിക്ഷേപം നടത്തിയത്. ഇവരെല്ലാം പറ്റിക്കപ്പെട്ടു. കേസിൽ ചെറിയ തുക നിക്ഷേപിച്ചവരാണ് ആദ്യം പരാതിയുമായി രംഗത്ത് എത്തിയത്. ഇപ്പോഴും വന്‍ തുക നിക്ഷേപിച്ചവര്‍ പലരും പരാതിയുമായി ഇതുവരെ രംഗത്തെത്തിയിട്ടില്ല എന്നതും തട്ടിപ്പിൻ്റെ വ്യാപ്തി വർധിപ്പിക്കുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button