India

നടി പൂനം പാണ്ഡെ അന്തരിച്ചു

Poonam Pandey Death

മുംബൈ: നടിയും മോഡലുമായിരുന്ന പൂനം പാണ്ഡെ അന്തരിച്ചു. സെർവിക്കൽ ക്യാൻസർ ബാധിതയായിരുന്നു.  32 വയസ്സായിരുന്നു. പൂനത്തിൻറെ മാനേജർ മരണ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 2013 മുതൽ സിനിമയിൽ സജീവമായിരുന്ന പൂനം ഏറ്റവും അവസാനം അഭിനയിച്ചത് ദ ജേർണി ഒഫ് കർമ എന്ന ചിത്രത്തിലാണ്. 2022-ൽ ലോക്ക് അപ്പ് എന്ന ടീവി ഷോയിലും എത്തിയിരുന്നു.

നിരവധി വിവാദങ്ങളിലും പൂനം ശ്രദ്ധാ കേന്ദ്രമായി മാറിയിട്ടുണ്ട്. 2011-ൽ ഇന്ത്യൻ ടീം  ലോകകപ്പ് സ്വന്തമാക്കിയാൽ താൻ നഗ്നയായി പ്രത്യക്ഷപ്പെടുമെന്ന് ഇവർ പ്രഖ്യാപിച്ചിരുന്നു, ഇന്ത്യ ലോകകപ്പ് നേടിയെങ്കിലും പല സൈഡുകളിൽ നിന്നും ഉയർന്ന എതിർപ്പിനെത്തുടർന്ന് ഇതിൽ നിന്നും പിന്മാറി.

മോഡലിംഗിലാണ് പൂനം കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്ന് വേണം പറയാൻ. ഹിന്ദി, തെലുഗ്, കന്നട ഭാഷകളിൽ വിവിധ വേഷങ്ങളിൽ പൂനം പാണ്ഡെ അഭിനിയിച്ചിട്ടുണ്ട്. ഇറോട്ടിക് സീനുകളാണ് താരത്തിന് കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടി കൊടുത്തത്.  കാൺപൂരിലാണ് പൂനത്തിൻറെ ജനനം മോഡലിംഗ് വഴിയാണ് പൂനം പാണ്ഡെ സിനിമയിലേക്ക് പ്രവേശിക്കുന്നത്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button