എത്ര പെട്ടെന്നാണ്
നിന്നിലേക്കുള്ള ദൂരം
ഏറി വന്നത്?
നിന്റെ മൗനത്തിന്
എന്തൊരു മൂർച്ചയാണ്!
എന്ന്…. എവിടെ വെച്ചാണ്
നമ്മൾ കണ്ടുമുട്ടിയത്?
നിനക്കോർമ്മയുണ്ടോ ?…
വരിച്ചില്ലകൾ പൂക്കുന്ന
വയലോരത്ത്… ..
ആ സായംസന്ധ്യയിൽ
ഒരു കുഞ്ഞു കവിതയായി ……
നക്ഷത്രങ്ങളെയും, മാലാഖയെയും
സ്വപ്നം കണ്ട് ……
അമ്മക്കിളിയുടെ താരാട്ടുപാട്ടിന്
കാതോർത്ത്………
കെട്ട കാലത്തെയോർത്ത്
കണ്ണീർ പൊഴിച്ച് ………..
എന്നിലെ കവിതയ്ക്കൊരു
ഉണർത്തു പാട്ടായി …..???
എന്റെ ചിന്തകൾക്കും
നിന്റെ ചിന്തകൾക്കും
ഒരേ ഈണമായിരുന്നു.
വിശ്വാസത്തിന്റെ…..
സ്നേഹത്തിന്റെ……
വാത്സല്യത്തിന്റെ …..
ഒരു നിലാ സ്പർശം.
എന്നിട്ടും ……
എന്നിട്ടുമെന്തേ
എനിക്കും നിനക്കുമിടയിൽ
ദൂരം കൂടി വന്നു.??