എന്റെ ഉള്ളിലേക്കാരോ
നുഴഞ്ഞു കയറാൻ
ശ്രമിക്കുന്നുണ്ട്.
ഞാൻ ആരുടെയൊക്കെയോ
നിരീക്ഷണവലയത്തിൽ
ശ്വാസം മുട്ടുകയാണ് കൂട്ടരേ.
പ്രണയിക്കാതെ,
പ്രണയം
മനസിലും
ശരീരത്തിലും
രേഖപ്പെടുത്താതെ
എന്തു ജീവിതമെന്നു
എന്നെ പ്രലോഭപ്പിക്കാൻ
നോക്കുന്നുണ്ടേ.
ചാഞ്ഞും ചെരിഞ്ഞും
അക്കൗണ്ടിലെ
അക്കങ്ങൾ
കൂട്ടിയും കിഴിച്ചും
സ്വപ്‌നങ്ങൾ
നെയ്യുന്നുണ്ടേ..
ലാഭനഷ്ടക്കണക്കിൽ
പിടഞ്ഞു പിടഞ്ഞു
സീറോ ബാലൻസിൽ
തൂങ്ങിക്കിടക്കുന്ന
ഓന്തു ജീവിതം
എന്നെന്നെ
വായിക്കുവാൻ
പഠിച്ചാൽ
ഞാൻ രക്ഷപ്പെടും;
നിങ്ങളും.