കരളു കലങ്ങി
ഇരുണ്ടു ചുവന്നൊരു
തുലാവർഷമേഘമേ
കണ്ണു ചിമ്മി
ഉള്ളു തുളുമ്പി
പെയ്യാതെ വിങ്ങി
മിണ്ടാതെ വിതുമ്പി
നൊമ്പരക്കടലമർത്തി
കാലമേ
കാഠിന്യങ്ങൾ താണ്ടിയ സഞ്ചാരപഥങ്ങൾക്കപ്പുറം
സാഗരത്തിന്റെഅനന്ത
സീമയിലലിയാൻ
പ്രണയനദിഅതിവേഗ
മോഴുകിയനന്ത
സാഗരമായവന്റെ
മാറിലണഞ്ഞു
ശാശ്വതനിർവൃതിക്കായുള്ള
പകലിരവിന്റെ സ്വപ്നങ്ങൾ
പൊലിഞ്ഞുപോയി
ഭാവനാസാമ്രാജ്യത്തിന്റെ അഭിലാഷങ്ങളസ്തമിച്ചു
പ്രണയമർമരമുണർത്തും
വിപിനതയിൽ പിറന്നതിനാലാവാം
സർവ്വവും പ്രണയമുഖരിത
മാക്കിയവനിലേക്ക്
ചേർത്തുവച്ചത്
ശാന്തതയുടെപിറവിയിൽ
വളരും നേരമവൾ
കൗതുകകുലൂഹമാർന്ന
കേളികളാടിയും
യൗവ്വനവേഗത്തിൽ
ചില്ലകളാകെയൂലച്ചു
കുതിക്കവേ പ്രിയനവനിലൂടെ
ആകാശത്തേക്കു ചിറകുവിരിച്ച
ആനന്ദനൃത്തത്തിൽ
തീവ്രമായ്ആശിച്ചു
കാമുകസവിധത്തിൽ
സുധാമയിയാകാൻ
ചിത്തത്തിൽ കൊതിച്ചവൾ
ഒടുവിലവന്റ
സവിധേയമണയുന്നനേരം
തന്നാത്മമന്ത്രണങ്ങൾ
ക്കായവൻ
കാതോർത്തുവെന്നും
സ്നേഹത്തിൻ അമൃതും തനിക്കായ് പകരുമെന്നും
നിനച്ചവനായി
ആത്മാർപ്പണമേകി അവനോ
തന്നിലലിയുമനേക നീർതുള്ളികൾ മാത്രമായവളോടും
നിഷ്ക്കരുണനായി
കാമുകഹൃത്തിലിടമില്ലെന്ന റിയുമ്പോളേക്കുമവൾതൻ സ്വത്വവും നഷ്ടമായ്
ഉള്ളുപൊള്ളിയടർന്നു
വീണകണ്ണുനീർ തുള്ളികൾ
കടലാഴത്തിൽ
കണ്ണാഴത്തിൽ