LiteraturePoetry

കവിത: ഇനി എത്ര സന്ധ്യകൾ – ടി. പി .എസ്. മുട്ടപ്പിള്ളി

Poetry: How many more evenings - T. P.S. Muttappilly

നടന്നകന്ന കാൽപ്പാടുകൾ
സ്മൃതി മണ്ഡപങ്ങളിൽ
ഓർമ്മകളുടെനൊമ്പരമുണർത്തുന്നു.

ചുമന്നു തുടിച്ച മുഖവും
വർണ്ണങ്ങൾ വറ്റിയ കണ്ണുമായ് വിരഹം പടർത്തികടന്നുപോയ
അന്നത്തെ സായം സന്ധ്യ

ഇനിയൊരു സന്ധ്യയിൽ
കാണുമെന്നറിയില്ലെങ്കിലുമെന്നു മൊഴിഞ്ഞു
വിതുമ്പി നിറയുന്നകണ്ണിലെ
കണ്ണുനീർതുള്ളികൾ
അന്തിച്ചുമപ്പിൽ കുങ്കുമസൂര്യന്റെ
ശോഭയാൽ
മരതകകല്ലുപോൽതിളങ്ങി
കവിളിണയിലൂടെ
യുതിർന്നു വീണു
കാണാമറയത്തേക്കു
നടന്നകന്നപ്പോൾ
ഹൃദയത്തിൻ തംമ്പുരുവിലുയർന്നു ശോകഗാനമലരുകൾ

ഏതോ ജന്മത്തിൻ ശാപമായ്
വരും ജന്മത്തിനായ് കടം കൊണ്ടു നാം
പുണ്യമെന്നോർത്തു വൃഥ
ഇനിയെത്ര സന്ധ്യകൾ
ഇനിയെത്ര പുലരികൾ
ഇരുൾ മാറി വെളുക്കും
സഫലജന്മത്തിനായ്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button