LiteraturePoetry

കവിത; അന്തരാത്മാവ് – ഷീജ ആന്റണി

Poetry; Conscience - Sheeja Antony

അടർത്തിയെറിഞ്ഞാലും
അടർന്നു പോകാതെ
അള്ളിപിടിച്ചിരിക്കുന്ന
*അളിയാണ് നീയെന്നുപൂവ്

അടക്കിപിടിച്ചാലും
അഴകുള്ള മിഴിയിലൂടെ
അടർന്നുവീഴുന്ന
*അഴലാണ്നീയെന്നുമിഴിനീർ

അനിഷ്ടം പേറിയാലും
അന്തരംഗത്തിൻ തുടിപ്പിൽ
അനന്തമാകുന്ന നിൻവിചാരം
അനുനയിപ്പിക്കാനാകില്ലെന്ന് മാനസം

അണച്ചിടാൻ നിൻ കരങ്ങളും
അടരാതെ നിൻ സാമീപ്യവും
അണുവിടവിടാതെയെന്നെന്നും
അനുഗമിച്ചിടും കാൽപാടുകളെന്ന്പാദങ്ങൾ

*വണ്ട്   *ദുഃഖം

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button