Kerala

കവയിത്രി സുഗതകുമാരി അന്തരിച്ചു

Poet Sugathakumari passes away

തിരുവനന്തപുരം: പ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു. 86വയസായിരുന്നു. കൊവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.

ഇന്നലെ വൈകീട്ടോടെ ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് ഇന്ന് രാവിലെയോടെ ഹൃദയത്തിന്റേയും വൃക്കയുടേയും പ്രവര്‍ത്തനം പൂര്‍ണമായി നിലയ്ക്കുകയായിരുന്നു. സംസ്‌ക്കാരം കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ശാന്തികവാടത്തില്‍ നടക്കും.

കവിയെന്നതിനോടപ്പം തന്നെ സാമൂഹിക പ്രവർത്തകയെന്ന നിലയിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തിയ വ്യക്തിത്വത്തിനുടമയായിരുന്നു സുഗതകുമാരി. സംസ്ഥാന വനിതാ കമ്മീഷന്‍റെ ആദ്യ അധ്യക്ഷയായും പ്രവർത്തിച്ചു. ഭർത്താവ്: പരേതനായ ഡോ. കെ. വേലായുധൻ നായർ. മകൾ: ലക്ഷ്മി.

കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാർ പുരസ്‌കാരം, ഓടക്കുഴൽ പുരസ്‌കാരം എന്നിങ്ങനെയുള്ള നിരവധി പുരസ്‌കാരങ്ങൾ തേടിയെത്തി. 2006ൽ പത്മശ്രീ നൽകി രാജ്യം സുഗതകുമാരിയെ ആദരിച്ചിരുന്നു.

അമ്പലമണിക്ക് വയലാർ അവാർഡും ഓടക്കുഴൽ പുരസ്‌കാരവും ലഭിച്ചു. 2001ലാണ് ലളിതാംബിക അന്തർജ്ജനം അവാർഡ് നേടിയത്. 2003ൽ വള്ളത്തോൾ അവാർഡ്, 2004ൽ കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, 2004 ബാലാമണിയമ്മ അവാർഡ് എന്നിവയും സുഗതകുമാരിയെ തേടിയെത്തി. 2006ലാണ് പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര അവാർഡും നേടുന്നതും.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button