ഓർമകൾ ഓർത്തെടുക്കാൻ ഓരത്ത് ഓമലായി
ഒന്നു നീ വിടരുമോ ഇതളുകളുടെ തോഴിയായി.
കാറ്റിൽ ഉലഞ്ഞിടും നിന്റെ ദളങ്ങളിൽ
തൊട്ട് പരന്നീടും സുഗന്ധത്തിൻ വസന്തമേ…
മേഘങ്ങൾ പൊഴിച്ചിടും ചാറ്റലിൻ തുള്ളികളെ
ശേഖരിച്ചീടും നീ നിന്റെ കുമ്പിളുകളിൽ.
ഉദിച്ചുയർന്നീടും സൂര്യന്റെ കിരണത്തിൽ വിടർത്തിടും നീ ദളങ്ങൾ ഓരോന്നായി
നിന്റെ നാമ്പുകളിലെ തേൻ നുകരുവാനായി പാറി പറന്നെത്തും വണ്ടുകൾ മർമരത്താൽ
തൊട്ടു തലോടുകൾ ഇക്കിളി കൂട്ടുമ്പോൾ
ഇമ്മിണി നല്ലൊരു ചേലാ നിനക്കെന്നും
പ്രായമെന്നില്ല നിന്നിൽമേൽ ഒരാൾക്കും
സ്നേഹ ബന്ധങ്ങളുടെ മധുപാത്രമാണ് നീ…
മായയാം ഭൂമിയിൽ മറ്റൊരു മായയായി
ശോഭിച്ചീടും നീ മർത്ത്യനു മിത്രമായി.