Kerala

കുട്ടികൾക്ക് ക്ലാസെടുത്തത് പോക്സോ കേസ് പ്രതി: വിഎച്ച്എസ്സി വെബിനാർ വിവാദത്തിൽ

Pocso case accused of taking classes for children: VHSC webinar controversy

തിരുവനന്തപുരം: കുട്ടികളുടെ മാനസിക സംഘർഷം അകറ്റാനുള്ള പരിശീലനത്തിന് ക്ലാസെടുത്തത് പോക്സോ കേസുകളിൽ പ്രതിയായ ആൾ ക്ലാസെടുത്തത് വിവാദത്തിൽ. വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗത്തിനായി സംഘടിപ്പിച്ച വെബിനാറിലാണ് നേരത്തെ രണ്ട് വെബിനാറുകളിൽ പ്രതിയായ ഡോ. ഗിരീഷ് ക്ലാസെടുക്കുന്നത്. തിങ്കളാഴ്ചയാണ് വെബിനാർ സംഘടിപ്പിച്ചത്. രണ്ട് പോക്സോ കേസുകളിൽ പ്രതിയായ ഇയാൾ വിചാരണ നേരിട്ട് വരികയാണ്.

കൌൺസിലിംഗിനായി തന്റെ അരികിലെത്തിയ രണ്ട് കുട്ടികളെ പീഡിപ്പിച്ച കേസിലാണ് ഇയാൾ വിചാരണ നേരിടുന്നത്. കൊവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘർഷമെന്ന വിഷയമെന്ന വിഷയത്തിലായിരുന്നു വെബിനാർ സംഘടിപ്പിച്ചത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റെന്ന നിലയിലാണ് ഡോ. ഗിരീഷ് കുമാർ ക്ലാസെടുക്കാനെത്തിയത്. കേരളത്തിലെ 389 സ്കൂളുകളിലെ കരിയർ മാസ്റ്റർമാർക്കായിട്ടാണ് ഗിരീഷ് കുമാർ ക്ലാസെടുത്തത്. ലയൺസ് ക്ലബ്ബുമായി ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. പോക്സോ കേസിൽ പ്രതിയായിരുന്നിട്ട് പോലും ഗിരീഷ് കുമാറിനെ അറസ്റ്റ് ചെയ്യാത്ത സംഭവം ഏറെ വിവാദം ചെയ്തിരുന്നു. ഇത് സംബന്ധിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടെയാണ് ഒളിവിൽ പോയ ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

തിരുവനന്തപുരം പോക്സോ കോടതിയി വിചാരണ തുടർന്നുവരികയാണ്. ഗിരീഷിന്റെ പേരിലുള്ള കേസിനെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് സംഭവത്തിൽ വൊക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പ് നൽകുന്ന വിശദീകരണം. നേരത്തെ ഗിരീഷ് റിമാൻഡിൽ കഴിയുന്നതിനിടെ ജില്ലാ ജയിലിൽ തടവുകാർക്കായി ക്ലാസെടുക്കുന്നതിനായും ഗിരീഷ് എത്തിയിരുന്നു. ഇതും വിവാദമായിരുന്നു. ലയൺസ് ക്ലബ്ബിന്റെ യൂത്ത് യുവജനവിഭാഗം കോർഡിനേറ്റർ എന്ന നിലയിലാണ് ഗിരീഷ് പരിപാടിയിൽ പങ്കെടുക്കുന്നത്.

 

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button