ജനുവരി 31-നകം പിഎം കിസാൻ യോജനയുടെ കെവൈസി പൂർത്തിയാക്കൂ, ഇല്ലെങ്കില്‍ പണം മുടങ്ങും
PM Kisan eKYC:
രാജ്യത്തെ ദരിദ്രരായ കർഷകരെ സാമ്പത്തികമായി സഹായിയ്ക്കുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പിഎം കിസാൻ സമ്മാൻ നിധി യോജന (PM Kisan Samman Nidhi Yojana) ആരംഭിച്ചത്. 2019 ല്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ രാജ്യത്തെ കര്‍ഷകര്‍ക്ക് വര്‍ഷംതോറും 6,000 രൂപയുടെ ധന സഹായമാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്നത്.
രാജ്യത്തെ കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് 2,000 രൂപ വീതം 3 ഗഡുക്കളായാണ് ഈ തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കിവരുന്നത്. ഈ പദ്ധതിയിലൂടെ ഇതുവരെ 2,000 രൂപയുടെ 15 ഗഡുക്കള്‍ കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞു. പ്രധാനമന്ത്രി കിസാൻ പദ്ധതിയുടെ 16-ാം ഗഡുവിന്‍റെ കാത്തിരിപ്പിലാണ് ഇപ്പോള്‍ കര്‍ഷകര്‍…
2024ലെ ഇടക്കാല ബജറ്റിൽ സർക്കാർ കര്‍ഷകര്‍ക്ക് നല്‍കിവരുന്ന ഈ ധനസഹായം വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട് എന്ന തരത്തില്‍ സൂചനകള്‍ പുറത്തു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ഈ ധനസഹായം നഷ്ടമാവാതെ ശ്രദ്ധിക്കേണ്ടത് കര്‍ഷകരുടെ കടമയാണ്.
പ്രധാനമന്ത്രി കിസാൻ പദ്ധതി സംബന്ധിക്കുന്ന ഒരു പ്രധാന അറിയിപ്പ് അടുത്തിടെ പുറത്തുവന്നിരുന്നു. അതായത്, പിഎം കിസാൻ യോജനയുടെ ഗുണഭോക്താക്കൾക്ക് പിഎം കിസാൻ സമ്മാൻ യോജനയുടെ ആനുകൂല്യങ്ങൾ തടസ്സമില്ലാതെ തുടർന്നും ലഭിക്കണമെങ്കില്‍ eKYC പൂർത്തിയാക്കേണ്ടത് ആവശ്യമാണ്. ഇതിനായി സർക്കാർ നിശ്ചയിച്ച സമയപരിധി ജനുവരി 31ന് അവസാനിക്കുകയാണ്. eKYC പൂർത്തിയാക്കിയില്ല എങ്കില്‍ നിങ്ങള്‍ക്ക് അടുത്ത ഗഡു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടില്ല.
ഇതുവരെ eKYC പ്രക്രിയ പൂർത്തിയാക്കാത്ത പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ ഗുണഭോക്താക്കൾക്ക് അതിനായി ഇനി ഒരു ദിവസം കൂടി ബാക്കിയുണ്ട്. അതായത്, 2024 ജനുവരി 31-നകം ഗുണഭോക്താക്കൾ eKYC പൂർത്തിയാക്കണം. അല്ലെങ്കില്‍ ഈ സ്കീമിന് കീഴിലുള്ള യോഗ്യത അവസാനിപ്പിക്കുകയും 16-ാം ഗഡു നഷ്ടമാവുകയും ചെയ്തേക്കാം.
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും ഗുണഭോക്താക്കൾക്കുള്ളതാണ് ഈ നിർദ്ദേശം. രാജ്യത്തുടനീളമുള്ള പിഎം-കിസാൻ യോജനയുടെ എല്ലാ ഗുണഭോക്താക്കൾക്കും ഈ നിര്‍ദ്ദേശം ബാധകമാണ്. ഇതുവരെ ആധാർ സീഡിംഗ്, ലാൻഡ് വെരിഫിക്കേഷൻ തുടങ്ങിയ ജോലികൾ പൂർത്തിയാക്കാത്ത കർഷകരോടും ഉടൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷി വകുപ്പ് അറിയിച്ചു.
പിഎം-കിസാൻ ഗുണഭോക്താക്കൾക്ക് ഇകെവൈസിയ്ക്കായി മൂന്ന് രീതികൾ ലഭ്യമാണ്. OTP അടിസ്ഥാനമാക്കിയുള്ള eKYC (പിഎം-കിസാൻ പോർട്ടലിലും മൊബൈൽ ആപ്പിലും ലഭ്യമാണ്).
ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള eKYC (CSC-കളിലും സംസ്ഥാന സേവന കേന്ദ്രങ്ങളിലും ലഭ്യമാണ്).
മുഖ പ്രാമാണീകരണം അടിസ്ഥാനമാക്കിയുള്ള eKYC (പിഎം-കിസാൻ മൊബൈൽ ആപ്പിൽ ആക്‌സസ് ചെയ്യാം).
നിങ്ങൾക്ക് eKYC ചെയ്യാം …
അടുത്തുള്ള ഇ-മിത്ര അല്ലെങ്കിൽ CSC സെന്‍റർ സന്ദർശിക്കുക.
ബയോമെട്രിക് പ്രാമാണീകരണം ഓൺലൈനായി അഭ്യർത്ഥിക്കുക.
യഥാർത്ഥ രേഖകൾ ഹാജരാക്കി ബയോമെട്രിക്സ് നൽകുക.
അപേക്ഷ സമർപ്പിക്കുക, KYC പ്രക്രിയ പൂർത്തിയാകും.
ലാൻഡ് വെരിഫിക്കേഷൻ നടത്താത്തവർ ബന്ധപ്പെട്ട പട്വാരി ഹൽക്കയിലോ തഹസിൽ ഓഫീസിലോ ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം.
ലിസ്റ്റ് നമ്പർ, രജിസ്ട്രേഷൻ നമ്പർ, മൊബൈൽ നമ്പർ എന്നിവ അതിൽ രേഖപ്പെടുത്തണം.
എപ്പോഴാണ് 16-ാം ഗഡു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുക?
പിഎം കിസാൻ യോജനയുടെ 16-ാം ഗഡു 2024 ഫെബ്രുവരിക്കും മാർച്ചിനും ഇടയിൽ സർക്കാർ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ, ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.