India

കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് പ്രധാനമന്ത്രി

PM allocates Rs 18,000 crore to farmers

ന്യൂഡൽഹി: കര്‍ഷക കുടുംബങ്ങള്‍ക്കായി 18,000 രൂപ അനുവദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒന്‍പത് കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് ഈ തുക ലഭിക്കുക. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ ഭാഗമായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ഇന്ന് രാജ്യത്തെമ്പാടുമുള്ള കര്‍ഷകരുമായി സംവദിക്കുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുക. കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കര്‍ഷക ബില്ലിനെതിരെ ഡൽഹി അതിര്‍ത്തികളില്‍ കര്‍ഷകര്‍ സമരം നടത്തി വരുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി ഭീമൻ തുക മാറ്റി വച്ച് പ്രധാനമന്ത്രി തന്നെ രംഗത്തുവന്നിരിക്കുന്നത്.

കര്‍ഷകരുടെ അവസ്ഥ മാറ്റേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുട ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടിൽ എത്തും. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6000 രൂപയാണ് മൂന്ന് തവണയായി പിഎം കിസാൻ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്ക് നേരിട്ട് എത്തുക.

പ്രതിപക്ഷം ഇവന്റ് മാനേജുമെന്റിൽ ഏർപ്പെടുന്നതിന്, ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എവിടെയാണ് തങ്ങളുടെ വിളകള്‍ക്ക് വില കിട്ടുന്നത് എന്ന് ഇന്ന് കര്‍ഷകര്‍ക്ക് കൃത്യമായി അറിയാം. ഈ കാര്‍ഷിക പരിഷ്കരണം കൊണ്ട് കര്‍ഷകര്‍ക്ക് തങ്ങളുടെ വിളകള്‍ എവിടെ വേണമെങ്കിലും വിൽക്കാം. അവര്‍ക്ക് ഗുണം കിട്ടുന്നതിൽ എന്താണ് പ്രശ്നമുള്ളതെന്നും പ്രദാനമന്ത്രി ചോദിക്കുന്നു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button