Kerala

നിയമസഭാ തെരഞ്ഞെടുപ്പിൽ ധാരാളം താമര വിരിയുമെന്ന് പി കെ കൃഷ്ണദാസ്

PK Krishnadas says lotus flowers will bloom in assembly elections

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ധാരാളം താമര വിരിയുമെന്ന് ബിജെപി മുൻ അധ്യക്ഷനും ദേശീയ നിർവ്വാഹക സമിതി അംഗവുമായ പി കെ കൃഷ്ണദാസ്. ജയിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ മെനയുകയാണെന്നും കൃഷ്ണദാസ് പറഞ്ഞു. പാർട്ടിക്കുള്ളിൽ ശോഭാ സുരേന്ദ്രൻ ഉയർത്തുന്ന പ്രശ്നങ്ങൾ പരിഹരിക്കും. പാർട്ടി നേതൃത്വം വിഷയത്തിൽ ഇടപെടുമെന്നും കൃഷ്ണദാസ് വ്യക്തമാക്കി, മനോരമ റിപ്പോർട്ട് ചെയ്തു.

അതേസമയം, ബി ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് 9 പേരെ ബിജെപി പാർട്ടിയിൽ നിന്ന് പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബിക എന്നീ 9 പേരെയാണ് പുറത്താക്കിയത്. ആറ് വർഷത്തേക്കാണ് പാർട്ടിയിൽ നിന്നും പുറത്താക്കിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ അറിവോട് കൂടിയാണ് തീരുമാനമെന്ന് ബിജെപി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിനു മുമ്പുതന്നെ പാർട്ടിയിൽ അസ്വാരസ്യം ഉടലെടുത്തിരുന്നു. തൃശൂർ കോർപറേഷനിലെ ബിജെപിയുടെ മേയർ സ്ഥാനാർഥിയായിരുന്ന ബി ഗോപാലകൃഷ്‌ണൻ പരാജയപ്പെട്ട കുട്ടൻകുളങ്ങര ഡിവിഷനിലെ സിറ്റിങ് കൗൺസിലറായിരുന്നു ലളിതാംബിക. കുട്ടൻകുളങ്ങരയിൽ വിജയ പ്രതീക്ഷയുണ്ടായിരുന്നതിനാലാണ് ഗോപാലകൃഷ്‌ണനെ ഇവിടെ മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചത്.

എന്നാൽ ലളിതാംബികയെ തഴഞ്ഞ് ഗോപാലകൃഷ്‌ണനെ മത്സരിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതോടെ പാർട്ടിയിൽ പൊട്ടിത്തെറിയുണ്ടായി. പ്രതിഷേധം പരസ്യമാക്കി ലളിതാംബിക ബിജെപിയിൽ നിന്ന് രാജിവച്ചു. ഇതോടെ ഒരു വിഭാഗം ഗോപാലകൃഷ്‌ണനെതിരെ തിരിയുകയും ചെയ്‌തു. ഇത് കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നൽകിയത്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button