Gulf News

മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ മക്കയിൽ പിടിയിൽ

Pickpockets arrested in Makkah

Pickpockets arrested in Makkah

റിയാദ്: മക്കയിൽ മോഷണവും പോക്കറ്റടിയും നടത്തിയ നാല് വിദേശി സ്ത്രീകൾ പിടിയിൽ. പൊതുസ്ഥലങ്ങളിലും ബസ് സ്റ്റേഷനുകളിലും പോക്കറ്റടി നടത്തിയ നാല് ഈജിപ്ഷ്യൻ സ്ത്രീകളാണ് മക്ക പോലീസ് പിടിയിൽ ആയിരിക്കുന്നത്.

പോലീസ് ഇവരിൽ നിന്നും മോഷ്ടിച്ച വസ്തുക്കൾ കണ്ടെടുത്തിട്ടുണ്ട്. റമദാനിലും ഉംറ സീസണിലും മക്കയുടെ പവിത്രയെ കളങ്കപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തടയുന്നതിനും അതിലേർപ്പെടുന്നവരെ പിടികൂടുന്നതിനും നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഇവർ പിടിയിലായത്. പിടിയിലായവരെ നിയമനടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ ഹാജരാക്കിയിട്ടുണ്ട്.

സൈക്കിളുകളെയും ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എ ഐ റോബോട്ട് രംഗത്ത്!

സൈക്കിളുകളെയും  ഇ സ്കൂട്ടറുകളെയും നിരീക്ഷിക്കാൻ ദുബായിൽ എഐ റോബോട്ട് രംഗത്ത്. പാതകളിലെ നിയമലംഘനങ്ങൾ പഠിക്കുന്നതിനായി ജുമൈറ ബീച്ചിലാണ് റോബോട്ട് ഇറങ്ങിയിരിക്കുന്നത്. നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കുന്നതും മറ്റ്  ഭാവി കാര്യങ്ങളും റോബോട്ട് നൽകുന്ന വിവരങ്ങളെ ആശ്രയിച്ചിരിക്കും.

റോബോട്ട് ജുമൈറ ബീച്ചിലെ നടപ്പാതയിൽ കറങ്ങുകയാണ്. ഈ റോബോട്ട് സൈക്ലിങ്, ഇ സ്കൂട്ടർ എന്നിവ നിരീക്ഷിക്കും. അതുകൊണ്ടുതന്നെ നിയമലംഘനം ഉണ്ടായാൽ എഐ ബുദ്ധി ഉണരുകയും ക്യാമറകൾ കൊണ്ട് നിരീക്ഷണം നടത്തി നിയമ ലംഘനങ്ങളുടെ ചിത്രമെടുക്കും. ആദ്യഘട്ടത്തിൽ  പഠനാവശ്യത്തിനാണ് റോബോട്ടിന്റെ സേവനം തേടുന്നത്. ഇതിലൂടെ നിയമലംഘനങ്ങളുടെ തോത് മനസിലാക്കാൻ കഴിയും.

<https://zeenews.india.com/malayalam/nri/four-women-arrested-inmakkah-for-pickpocketing-and-theft-190637

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button