Kerala
പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി; 9 പേരെ തിരിച്ചറിഞ്ഞു
Pettimudi disaster: Death toll rises to 14; 9 people were identified
മൂന്നാർ: രാജമല പെട്ടിമുടിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 14 ആയി. ഇതിലൊരു കുട്ടിയുമുണ്ട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ 9 പേരെ തിരിച്ചറിഞ്ഞു.
ഗാന്ധിരാജ്(48), ശിവകാമി(38),വിശാൽ(12),രാമലക്ഷ്മി(40),മുരുകൻ(45), മയിൽസ്വാമി(48), കണ്ണൻ(40), അണ്ണാദുരൈ(44), രാജേശ്വരി(43) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. ഇരുപതോളം കുടുംബങ്ങളാണ് അപകടത്തിൽപ്പെട്ടത്. നാല് ലയങ്ങളിൽ 30 മുറികളിലായാണ് ഇവർ കഴിഞ്ഞിരുന്നത്.
മണ്ണിടിച്ചിലിനെ തുടർന്ന് നാല് ലയങ്ങൾ പൂർണമായും തകർന്നു. കണ്ണൻദേവൻ പ്ലാന്റേഷന്റെ ലയത്തിനാണ് അപകടം. 12 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ കോലഞ്ചേരി, മൂന്നാർ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. പരുക്കേറ്റ പളനിയമ്മ എന്ന സ്ത്രീയുടെ നില ഗുരുതരമാണ്. ഇവരെ വെന്റിലേറ്ററിലേക്ക് മാറ്റി.