Kerala

സംസ്ഥാനത്ത് ഓഡിറ്റോറിയങ്ങൾക്ക് പ്രവർത്തിക്കാൻ അനുമതി; സ്കൂളുകൾ തുറക്കുന്നത് വൈകും

Permission to operate auditoriums in the state; Schools open late

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംംസ്ഥാനത്തെ സ്കൂളുകൾ ഒക്ടോബർ മാസത്തിലും തുറക്കാൻ സാധ്യതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

കേന്ദ്ര സർക്കാരും ഇതേ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം കോവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന ഓഡിറ്റോറിയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകി.

അധികം വൈകാതെ പൊതു​ഗതാ​ഗതസംവിധാനം പൂർവ്വസ്ഥിതിയിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ സ്ഥിതി മാറും. എല്ലാ വാഹനവും ഓടിത്തുടങ്ങും. അടച്ചിട്ട സ്ഥാപനങ്ങൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button