Qatar

ഖത്തര്‍ റിലീജിയസ് കോംപ്ലക്സിലെ ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കുവാൻ അനുമതി ലഭിച്ചു.

Permission has been granted to open Christian churches in the Qatar Religious Complex.

ദോഹ: കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഖത്തര്‍ അബുഹമൂറിലെ റിലീജിയസ് കോംപ്ലക്സിലെ ക്രിസ്ത്യന്‍ പള്ളികള്‍ തുറക്കുവാൻ അനുമതി ലഭിച്ചു. കോവിഡ് നിയന്ത്രണങ്ങളിലെ മൂന്നാം ഘട്ട ഇളവുകളുടെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുതല്‍ ക്രിസ്ത്യന്‍ പള്ളികൾ പുനരാരംഭിക്കാന്‍ അനുമതി ലഭിച്ചത്.

പ്രധാന പള്ളികളില്‍ പരമാവധി 250 വരെയും മറ്റ് പള്ളികളില്‍ 100 വരെയും വിശ്വാസികള്‍ക്ക് മാത്രമേ പ്രവേശനത്തിന് അനുമതിയുള്ളു. ഇഹ്തിറാസ് ആപ്പില്‍ പ്രൊഫൈല്‍ നിറം പച്ചയായിരിക്കണം. പ്രവേശന കവാടത്തില്‍ വിശ്വാസികളുടെ ശരീര താപനില പരിശോധിക്കും.

സന്ദർശകർ മാസ്‌ക്, കയ്യുറകള്‍ എന്നിവ നിര്‍ബന്ധമായും ധരിച്ചിരിക്കണം. 12 വയസില്‍ താഴെയുളള കുട്ടികള്‍ക്കും 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും വിട്ടുമാറാത്ത രോഗമുള്ളവര്‍ക്കും പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നതല്ല. ഒന്നര മീറ്റര്‍ സാമൂഹിക അകലം പാലിച്ചു വേണം പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ.

പ്രാര്‍ത്ഥനക്ക് 30 മിനിറ്റ് മുന്പ് മാത്രം റിലീജിയസ് കോംപ്ലക്സിന്റെ പ്രധാന കവാടം തുറക്കുകയും പ്രാര്‍ത്ഥനക്ക് 15 മിനിറ്റ് മുന്പ് മാത്രം പള്ളിക്കകത്തു പ്രവേശിപ്പിക്കുകയും ചെയ്യും. ഓരോ കുര്‍ബാനയ്ക്ക് ശേഷവും പള്ളികളും ഹാളുകളും നിർബന്ധമായും അണുവിമുക്തമാക്കിയിരിക്കണം.

രോഗലക്ഷണങ്ങള്‍ പ്രകടമായവരെ മാറ്റിയിരുത്താന്‍ പ്രത്യേക ഐസലേഷന്‍ മുറികളും വേണമെന്നത് ഉള്‍പ്പെടെ ഒട്ടേറെ കൊവിഡ് പ്രതിരോധ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ടാണ് പള്ളികളില്‍ കഴിഞ്ഞ ദിവസം മുതല്‍ പ്രാര്‍ത്ഥനകള്‍ പുനരാരംഭിച്ചത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button