വ്യത്യസ്ത ഭാഷകളിലെ ദേശഭക്തിഗാനം; മെറിൻ ആൻ മാത്യു ആലാപന നിറവിൽ
Patriotic songs in different languages; Marin Ann Mathew singing
ദോഹ: സംഗീത ലോകത്തെ തരംഗമായ ദേശഭക്തിഗാനത്തിന്റെ ആലാപന നിറവിൽ ദോഹയിലെ മെറിൻ ആൻ മാത്യു. ദേശ ഭക്തിയും യുദ്ധ വിരുദ്ധതയും പ്രമേയമാക്കി നാലു ഭാഷകളിൽ കോർത്തിണക്കിയ ദേശി രാഗ് എന്ന ഗാനത്തിലൂടെയാണ് ഖത്തറിൽ നിന്നുള്ള കൊച്ചു ഗായിക മെറിൻ ആൻ മാത്യുശ്രദ്ധേയമാകുന്നത്.
സമൂഹ മാധ്യമങ്ങളിലൂടെ ലക്ഷക്കണക്കിന് പേരാണ് ഈ ഗാനം ഇതിനോടകം വീക്ഷിച്ചത്. പ്രശസ്ത സിനിമാ താരം റഹ്മാനായിരുന്നു വീഡിയോ ആൽബത്തിന്റെ ഔദ്യാകീക പ്രകാശനം നിർവഹിച്ചത്. മലയാളം തമ്മിൽ ഹിന്ദി ഇംഗ്ലീഷ് ഭാഷകളിലായാണ് ഗാനം . പ്രശസ്ത ഗായകരായ അഫ്സൽ, വൈഷ്ണവ് ഗിരീഷ് ,ഗായകനും സംഗീത സംവിധായകനുമായ ഇഷാൻ ദേവ് എന്നിവർക്കൊപ്പം ദോഹയിൽ നിന്നുള്ള പ്രവാസി മലയാളി ബാലിക ആൻ മാത്യു വും ആലാപനവുമായി ഇവരോടൊപ്പമുണ്ട് .ദോഹയിലെ ബിർള പബ്ലിക് സ്കൂൾ ആറാം ക്ലാസ്സ് വിദ്യാർത്ഥിയായ ആൻ മാത്യു ദോഹയിലെ D N V – G ൽ ഉദ്യാഗസ്ഥനായ കണ്ണൂർ ആലക്കോട് അറക്കൽ മനോജ് മാത്യു, ഹമദ് മെഡിക്കൽ കോർപറേഷൻ ഉദ്യാഗസ്ഥ നിഷ വര്ഗീസ് ദമ്പതികളുടെ മകളാണ്.
പ്രശസ്ത സംഗീതാദ്ധ്യാപകരായ ശങ്കർ ദാസിന്റെയും അഭിലാഷിന്റേയും കീഴിൽ കർണാടിക് വെസ്റ്റേൺ സംഗീതം അഭ്യസിക്കുന്ന മെറിൻ ആൻ മാത്യു നിരവധി ആൽബങ്ങളിലും സ്റ്റേജ് ഷോകളിലും നേരത്തെ പാടിയിട്ടുണ്ട് .ദേശി രാഗിന്റെ സംഗീത സംവിധാനം ഫായിസ് മുഹമ്മദ് ആണ് നിർവഹിച്ചിരിക്കുന്നത്. സംസ്ഥാന അവാർഡ് ജേതാവായ ചലച്ചിത്ര ഗാന രചയിതാവ് ബി കെ ഹരിനാരായണൻ , ഫൗസിയ അബുബക്കർ, തമിഴ് സിസിനിമയിലെ പ്രശസ്ത ഗാന രചയിതാവായ വല്ലവൻ അണ്ണാദുരൈ, ഷാജി ചൂണ്ടൽ എന്നിവരുടേതാണ് വരികൾ .ചലച്ചിത്ര താരം മഞ്ജു വാര്യാരാണ് ആൽബത്തിന്റെ അവതരണം നിർവഹിച്ചിരിക്കുന്നത്. ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണം കൂടിയാണ് ഈ സംഗീത ആൽബം.
ആശയവും സംവിധാനവും യൂസഫ് ലെൻസ്‌മാനാണ് നിർവഹിച്ചിരിക്കുന്നത് . ക്രിയേറ്റിവ് ഹെഡ്ഡ് ഷൗക്കത്ത് ലെൻസ്‌മാൻ, സെലെ ബ്രിഡ്ജ് ഇന്റർനാഷണൽ ആണ് നിർമാണം .സിനിമാ നിർമാതാക്കളും .മലയാള സിനിമയിലെ നിരവധി പ്രശസ്ത താരങ്ങളും വിഡിയോ ആൽബത്തിന്റെ പ്രചാരണത്തിനായി പിന്തുണക്കുന്നുണ്ടെന്ന് മനോജ് മാത്യു വും അഭിലാഷും,ഹൊറൈസൺ പാലസ് മാനേജർ റിസൽ എന്നിവർ ദോഹയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു ഒക്‌ടോബർ രണ്ടിന് രാജ്യാന്തര അഹിംസാ ദിനത്തോടനുബന്ധിച്ച് ഇറങ്ങിയ ദേശ ഭക്തിഗാനം ഗാന്ധിജിയുടെ ഏറ്റവും വലിയ ആശയമായ അഹിംസയുടെ സന്ദേശത്തിലധിഷ്ഠിതമാണ്. മോഹൻ ലാലിന്റെയും മഞ്ജു വാര്യാരുടെയും ശബ്ദത്തിലൂടെയുള്ള അവതരണവും, വ്യത്യസ്തമായ സംഗീതവും അന്താരാഷ്ട്ര നിലവാരമുള്ള വെർച്വൽ റിയാലിറ്റി ടെക്‌നോളജിയും വിഷ്വലും ഈ ആൽബത്തെ വേറിട്ടതാക്കുന്നുണ്ട്.
ഷഫീക് അറക്കൽ