India

971 കോടി മുടക്കി പാർലമെന്റ് മന്ദിരം; തറക്കല്ലിടാനൊരുങ്ങി മോദി

Parliament building at a cost of Rs 971 crore; Modi ready to lay foundation stone

ന്യൂഡൽഹി: കർഷക സമരത്തിനിടെ 971 കോടി മുടക്കി നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 10 മോദി തറക്കല്ലിടൽ കർമ്മം നിർവഹിക്കുമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു. 64,500 ചതുരശ്ര അടിയുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. 971 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നതെന്ന് ഓം ബിർള പറഞ്ഞു.

നിലവിലുള്ള പാർലമെന്റ് കെട്ടിടത്തിന്റെ കാലപ്പഴക്കം 100 വർഷം പിന്നിട്ടു. ആത്മനിർഭർ ഭാരതിന്റെ കീഴിൽ നമ്മുടെ ആളുകൾതന്നെയാണ് കെട്ടിടം നിർമ്മിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്റെ അഭിമാനം ഉയർത്തും- ഓം ബിർള വ്യക്തമാക്കി.

“പുതിയ കെട്ടിടം രാജ്യത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം പുതിയ പാർലമെന്റ് കെട്ടിടത്തിൽ നടക്കും. പുതിയ കെട്ടിടത്തിന് ഭൂകമ്പത്തെ പ്രതിരോധിക്കാൻ ശേഷിയുണ്ടാകും. 2,000 പേർ കെട്ടിടത്തിന്റെ നിർമ്മാണത്തിൽ നേരിട്ട് പങ്കെടുക്കും. 9,000 പേർ അല്ലാതെയും. 1,224 എംപിമാർക്ക് കെട്ടിടത്തിൽ ഒരുമിച്ച് ഇരിക്കാനാകും. ഇരുസഭകളിലെയും എല്ലാ എംപിമാർക്കും പുതിയ ഓഫീസ് നിർമ്മിക്കും. രാജ്യത്തിന്റെ സ്വത്തായതിനാൽ പഴയ പാർലമെന്റ് മന്ദിരം സംരക്ഷിക്കും.”

തറക്കല്ലിടൽ ചടങ്ങിൽ എല്ലാ രാഷ്ട്രീയ പാർട്ടികളേയും ക്ഷണിക്കുമെന്നും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും ചടങ്ങ് നടക്കുകയെന്നും ലോക്സഭാ സ്പീക്കർ പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button