Kerala

പത്മനാഭസ്വാമി ക്ഷേത്രം അധ്യക്ഷ സ്ഥാനം മലയാളിക്ക് മാത്രം; വാദം സുപ്രീം കോടതി അംഗീകരിച്ചു

Padmanabhaswamy temple presidency for Malayalees only; The argument was accepted by the Supreme Court

ന്യൂഡൽഹി: പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണത്തിൽ മാറ്റങ്ങള്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി അംഗീകരിച്ച് സുപ്രീം കോടതി. ക്ഷേത്രത്തിന്റെ അവകാശം മുൻ രാജകുടുംബത്തിന് കൈമാറിയ നടപടി സുപ്രീം കോടതി ശരിവെച്ചു. ക്ഷേത്രഭരണ ഉപദേശക സമിതി അധ്യക്ഷനായി തെരഞ്ഞെടുക്കുന്ന വിരമിച്ച ഹൈക്കോടതി ജഡ്ജി മലയാളിയായിരിക്കണമെന്ന ആവശ്യമാണ് സുപ്രീം കോടതി അംഗീകരിച്ചത്.

ക്ഷേത്ര ട്രസ്റ്റി രാമവര്‍മയുടെ അപേക്ഷയിലാണ് സുപ്രീം കോടതി തീരുമാനമെടുത്തത്. ഭരണസമിതി അധ്യക്ഷനായി വരുന്ന തിരുവനന്തപുരം ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കിൽ ഹിന്ദുവായ അഡീഷണൽ ജില്ലാ ജഡ്ജിയ്ക്ക് അധ്യക്ഷ പദവി നല്‍കണമെന്ന ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചിട്ടുണ്ട്.

തിരുവിതാംകൂര്‍ മുൻ രാജകുടുംബം സമര്‍പ്പിച്ച സത്യവാങ്മൂലം സുപ്രീം കോടതി നിര്‍ദേശങ്ങള്‍ അംഗീകരിച്ചുള്ളതാണെന്ന് നിരീക്ഷിച്ച സുപ്രീം കോടതി പുതിയ മാറ്റങ്ങള്‍ നടപ്പാക്കാൻ നാലാഴ്ചത്തെ സമയം അനുവദിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button