കൊച്ചി: സിപിഎമ്മിന്റെ ഉറച്ച മണ്ണായ ബേപ്പൂരിൽ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പിഎ മുഹമ്മദ് റിയാസിന് ജയം. 21084 വോട്ടുകളുടെ ലീഡിനാണ് റിയാസ് മുന്നേറുന്നത്. 1982 മുതൽ സിപിഎമ്മിനെ മാത്രം വിജയിപ്പിച്ച ചരിത്രമാണ് ഇക്കുറിയും ബേപ്പൂർ ആവർത്തിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിൽ ഇടതിൻ്റെ ഉറച്ച കോട്ടകളിലൊന്നാണ് ബേപ്പൂര്‍. ഒന്നൊഴികെ ഒരു തെരഞ്ഞെടുപ്പിലും സിപിഎമ്മിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 1977ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിജയിച്ചത് ഒഴിച്ചു നിര്‍ത്തിയാൽ പിന്നീട് എല്ലാ തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷത്തിനായിരുന്നു വിജയം. 1982ൽ കെ മൂസക്കുട്ടി വിജയിച്ചതു മുതൽ ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും എൽഡിഎഫ് മണ്ഡലത്തിൽ പരാജയപ്പെട്ടിട്ടില്ല. ബിജെപിയ്ക്ക് അടിത്തറയുള്ള ചുരുക്കും ചില മണ്ഡലങ്ങളിലൊന്നായ ബേപ്പൂരിൽ രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ക്കും തീരെ കുറവില്ല.
2016 തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായ വികെസി മമ്മദ് കോയയ്ക്ക് 69114 വോട്ടുകളാണ് ലഭിച്ചത്. 14361 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ജയം. എംപി ആദം മുൻസിയായിരുന്നു യുഡിഎഫിന്റെ സ്ഥാനാർത്ഥി. 54751 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. പ്രകാശനായിരുന്നു ബിജെപി സ്ഥാനാർത്ഥി, 27,958 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്.