ഇന്ത്യയിൽ കൊവിഡ് രോഗികൾ 18 ലക്ഷം കടന്നു; 24 മണിക്കൂറിനിടെ 52972 രോഗ ബാധിതർ: ലോകത്താകമാനം 1.82 കോടി.
Over 18 lakh Covid patients in India; 52972 cases in 24 hours: 1.82 crore worldwide.
ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 52972 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 1,805,838 ആയി ഉയർന്നു. ഇന്നലെ മാത്രം 771 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,176 ആയി.
മഹാരാഷ്ട്രയില്‍ ഇന്നലെ 9,509 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ രോഗബാധിതരുടെ എണ്ണം 4.41 ലക്ഷമായി. തമിഴ്നാട്ടില്‍ ഇന്നലെ 5,875 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 98 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2.57 ലക്ഷമായി.
ഇതുവരെ 4,132 പേരാണ് തമിഴ്നാട്ടില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. കര്‍ണാടകയില്‍ ഇന്നലെ 5,532 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 84 പേര്‍ മരിച്ചു. ഇതുവരെ 1.34 ലക്ഷം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ആകെ 2,496 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 57,725 പേര്‍ രോഗമുക്തി നേടി.
ലോകത്ത് ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.82 കോടിയായി ഉയർന്നു. 1,82,31,535 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. അതേസമയം, കൊവിഡ് മരണം ഏഴ് ലക്ഷത്തോടടുക്കുകയാണ്. ഇതുവരെ 6.92 ലക്ഷം ആളുകൾ കൊവിഡ് ബാധിച്ച് മരിച്ചു.
ലോകത്ത് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയ്ക്കും ബ്രസീലിനും പിന്നില്‍ മൂന്നാമതാണ് ഇന്ത്യ.
അമേരിക്കയിൽ 49038 പേർക്കും ബ്രസീലിൽ 24801 പേർക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ഏറ്റവും മരണം റിപ്പോർട്ട് ചെയ്തത് മെക്‌സിക്കോയിലാണ് (784)
അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 467മരണങ്ങളും ബ്രസീലിൽ 514 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അമേരിക്കയിലെ കൊവിഡ് മരണം 1.58 ലക്ഷം പിന്നിട്ടപ്പോൾ ബ്രസീലിൽ മരണം ഒരു ലക്ഷത്തോടടുക്കുകയാണ്. ബ്രസീലിൽ ഇതുവരെ 94,130 പേർ മരിച്ചു. 38,161 പേരാണ് ഇന്ത്യയിൽ മരിച്ചത്.