ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് തിരുത്തി മുഖ്യമന്ത്രിയുടെ പ്രസംഗം നീണ്ടത് മൂന്നേമുക്കാൽ മണിക്കൂർ
Oommen Chandy's record was broken and the speech of the Chief Minister lasted for three and a half hours
തിരുവനന്തപുരം: എൻഡിഎഫ് സർക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന 40നെതിരെ 87 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി 9.30വരെ നീണ്ട സമ്മേളനത്തിനൊടുവിലാണ് അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. ഇതിനിടെ നിയമ സഭയിൽ പുതിയൊരു റെക്കോർഡ് പിറന്നു. ഒരു നിയമസഭാംഗം സഭയിൽ നടത്തുന്ന ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ് മുഖ്യമന്ത്രി നടത്തിയത്. ഏതാണ്ട് മൂന്നേമുക്കാൽ മണിക്കൂർ നീണ്ട് നിൽക്കുന്നതായിരൂന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
പിണറായി വിജയന്റെ സഭയിലെ പ്രസംഗം തകർത്തത് 2016ൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിലുള്ള റെക്കോർഡാണ്. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് രണ്ട് മണിക്കൂർ 54 മിനിറ്റായിരുന്നു ഉമ്മൻചാണ്ടിയുടെ ബജറ്റ് പ്രസംഗം. ഈ റെക്കോർഡാണ് പിണറായി വിജയൻ്റെ മുന്നിൽ തകർന്നത്.
പ്രതിപക്ഷത്തിന്റെ എതിർപ്പുകൾക്ക് ചെവികൊടുക്കാതെ നാല് വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു മുഖ്യമന്ത്രി പ്രസംഗം നടത്തിയത്. വൈകീട്ട് അഞ്ച് മണിക്ക് അവസാനിക്കേണ്ട സമ്മേളനമാണ് മുഖ്യമന്ത്രിയുടെ പ്രസംഗം മൂലം നീണ്ടു പോയത്. കൊവിഡ്-19 പശ്ചാത്തലത്തിൽ കേരളത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി സഭാസമ്മേളനം ഒറ്റദിവസം ചേർന്ന് പിരിയുകയായിരുന്നു.
ധനകാര്യബിൽ, അവിശ്വാസ പ്രമേയം, രാജ്യസഭാ തെരഞ്ഞെടുപ്പ് എന്നീ മൂന്ന് കാര്യങ്ങൾ മാത്രമായിരുന്നു സഭാ സമ്മേളനത്തിന്റെ അജണ്ടയിൽ ഉണ്ടായിരുന്നത്. എന്നാൽ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളും മുഖ്യമന്ത്രിയുടെ മറുപടിയും മണിക്കൂറുകൾ നീണ്ടതോടെ നിയമസഭാ സമ്മേളം ഏറേനേരം നീണ്ടു നിന്നു.
അതിനിടെ മുഖ്യമന്ത്രി ജനങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. “അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. അദ്ദേഹത്തിന്റെ മറുപടി പ്രസംഗം ഗവർണറുടെ നയപ്രഖ്യാപനം പോലെയാണ്” – എന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാന സർക്കാരിനെതിരായ അവിശ്വാസ പ്രമേയം പരാജയപ്പെട്ടതിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.