ഖത്തറിലെ സ്‌കൂളുകളില്‍ പുതിയ അഡ്മിഷൻ എടുക്കാനും മാറ്റി ചേര്‍ക്കാനും ഓണ്‍ലൈൻ സംവിധാനം
Online system for taking and changing new admissions in schools in Qatar
ദോഹ: ഖത്തര്‍ വിദ്യഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ പബ്ലിക് സര്‍വീസസ് പോര്‍ട്ടല്‍ വഴി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് പുതിയ അഡ്മിഷന്‍ എടുക്കാനും മാറ്റി ചേര്‍ക്കാനും സാധിക്കുമെന്ന് മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം തടയുന്നതിനായി മന്ത്രാലയം സ്വീകരിച്ച നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം.
പൊതുജനങ്ങള്‍ക്ക് ഓഫീസില്‍ നിന്ന് നേരിട്ട് ലഭിക്കേണ്ട എല്ലാ സേവനങ്ങളും പബ്ലിക് സര്‍വീസസ് പോര്‍ട്ടലിൽ ലഭ്യമാണ്.
സര്‍ട്ടിഫിക്കേഷന്‍, പൊതുവിദ്യാലയങ്ങളിലെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, പൊതുവിദ്യാലയങ്ങള്‍ തമ്മിലുള്ള ഡാറ്റാ കൈമാറ്റം, സര്‍ട്ടിഫിക്കറ്റുകളുടെ സ്ഥിരീകരണം, സര്‍ട്ടിഫിക്കറ്റുകളുടെ തുല്യത, മുതിര്‍ന്ന വിദ്യാര്‍ഥികളുടെ രജിസ്ട്രേഷന്‍ ഫീസ് അടയ്ക്കല്‍, പാഠപുസ്തകങ്ങള്‍, ഗതാഗത ഫീസ് എന്നിവയുള്‍പ്പെടെ നിരവധി സേവനങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് 155 എന്ന ഹോട്ട്‌ലൈനില്‍ ബന്ധപ്പെടുകയോ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലത്തിന്റെ വെബ്സൈറ്റ്/ പബ്ലിക് സര്‍വീസസ് പ്ലാറ്റ്‌ഫോം സന്ദർശിക്കുക.