Gulf News

സൗദിയിൽ ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം

One more sales job sector made exclusively for citizen only in Saudi Malayalam News

One more sales job sector made exclusively for citizen only in Saudi Malayalam News

റിയാദ്: സൗദിയിൽ ഒരു സെയിൽസ് മേഖല കൂടി സ്വദേശികൾക്കായി പരിമിതപ്പെടുത്തുന്നു.  ഇൻഷുറൻസ് പോളിസി സെയിൽസ് ജോലികൾ ഇനി സൗദി പൗരന്മാർക്ക് മാത്രം.  ഏപ്രിൽ 15 മുതൽ സ്വദേശിവത്കരണ നിയമം നടപ്പായി.

ഇൻഷുറൻസ് അതോറിറ്റിയുമായി സഹകരിച്ച് ഈ തീരുമാനം നടപ്പാക്കാനുള്ള മന്ത്രാലയത്തിൻന്റെ നീക്കം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇൻഷുറൻസ് മേഖലയുടെ സാമ്പത്തിക പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. സ്വദേശിവത്കരണ തീരുമാനം പ്രാബല്യത്തിൽ വന്നതോടെ ഇൻഷുറൻസ് പോളിസികൾ വിൽപന നടത്തുന്ന ജോലികൾ ഇനി സ്വദേശികൾക്ക് മാത്രമേ ചെയ്യാൻ കഴിയൂ.

ഇത് രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികളെ കാര്യമായി ബാധിക്കും.  നോൺ – സെയിൽസ് മേഖലയിൽ വിദേശികൾക്ക് ജോലി ചെയ്യാമെങ്കിലും ഇൻഷുറൻസ് പോളിസി വിൽപ്പനയുമായി ബന്ധപ്പെട്ട കമ്മീഷനുകൾ സ്വീകരിക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

<https://zeenews.india.com/malayalam/nri/one-more-sales-job-sector-made-exclusively-for-citizen-only-in-saudi-193441

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button