Health

ഓട്‌സ് കഞ്ഞിപോലെ ആക്കി കുടിക്കുന്നവരാണോ നിങ്ങള്‍?

Oats Side effects

തടി കുറയ്ക്കുവാനാണെന്നും പറഞ്ഞ് ഒരു പാത്രം നിറയെ ഓട്‌സ് നന്നായി വേവിച്ച് കഴിക്കുന്ന നിരവധി ആളുകളുണ്ട്. സത്യത്തില്‍, ഇത്തരത്തില്‍ ഓട്‌സ് കഴിച്ചാല്‍ എന്തെങ്കിലും ഗുണം ഉണ്ടോ? ഇല്ല, എന്നതാണ് സത്യം. ഇത് മാത്രവുമല്ല, അമിതമായി ഓട്‌സ് കഴിച്ചാല്‍ ഇത് പലതരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ചെയ്യും. അവ എന്തെല്ലാമെന്ന് നോക്കാം.

1. ശരീരത്തിലെ ഷുഗര്‍ ലെവല്‍ കൂട്ടുന്നതിന് കാരണമാകുന്നു

ചിലര്‍ നല്ല പാലില്‍ ആയിരിക്കും ഓട്‌സ് ഉണ്ടാക്കുന്നത്. പാലില്‍ ഉണ്ടാക്കുമ്പോള്‍ കുറച്ച് മധുരം ചേര്‍ക്കുവാന്‍ തോന്നാത്തവരും കുറവല്ല. ചിലര്‍ മധുരം ചേര്‍ക്കും, ചിലര്‍ ചോക്കലേറ്റ് ചേര്‍ക്കും. ഇതൊന്നും ചേര്‍ത്തില്ലെങ്കില്‍ ഓട്‌സ് വെറും മൂന്ന് ടീസ്പൂണ്‍ മാത്രം എടുത്ത് തയ്യാറാക്കേണ്ട വിഭവമാണ്. ഇത് ഒരു ബൗള്‍ നിറയെ ഉണ്ടാക്കി കുടിക്കുന്നതും കഞ്ഞി കുടിക്കുന്നതും കണക്കുതന്നെ.

ചിലര്‍ ഓട്‌സ് പൊടിച്ചാണ് ആഹാരത്തില്‍ ചേര്‍ക്കുന്നുണ്ടാവുക. ഇത്തരത്തില്‍ പൊടിച്ച് ചേര്‍ക്ക്ുമ്പോള്‍ ഓട്‌സിലെ ഫൈബര്‍ കണ്ടന്റ് കുറയുന്നു എന്നത് മറ്റൊരു സത്യാവസ്ഥ. ഇത്തരത്തില്‍ നമ്മള്‍ ചെയ്യുന്ന തെറഅറുകള്‍ വിപരീത ഫലമാണ് ഉണ്ടാക്കുന്നത്. അതായത്, ചോറെല്ലാം കഴിക്കുന്നതിന് സമമാക്കുന്നു.

2. ശരീരഭാരം കൂട്ടുന്നു

പാലില്‍ ഓട്‌സ് ഉണ്ടാക്കുന്നതാണോ അതോ സാധാ വെള്ളത്തില്‍ ഓട്‌സ് ഉണ്ടാക്കുന്നതാണോ നല്ലത്? സത്യത്തില്‍ പാലിനേക്കാള്‍ നല്ലത് വെള്ളം തന്നെ എന്നു പറയാം. പാലില്‍ ഉണ്ടാക്കുമ്പോള്‍ ശരീരത്തിലേയ്ക്ക് എത്തുന്ന കാലറി കൂടുന്നു. ഇത് ശരീരഭാരം കൂട്ടുന്നതിന് കാരണമാകുന്നു. ഭാരം കുറയ്ക്കുവാന്‍ ഓട്‌സ് കഴിച്ച് അവസാനം തടി കൂടുന്ന അവസ്ഥയായിരിക്കും ഉണ്ടാവുക.

3. പേശികള്‍ക്ക് വീക്കം സംഭവിക്കുവാന്‍ കാരണമാകുന്നു

ഓട്‌സ് കഴിക്കുന്നതിലൂടെ പെട്ടെന്ന് വിശപ്പ് മാറ്റുവാന്‍ നമുക്ക് സാധിച്ചെന്ന് വരാം. എന്നാല്‍, ഓട്‌സ് അമിതമായി കഴിച്ചാല്‍ ഇത് പോഷകക്കുറവ് ഉണ്ടാക്കുന്നതിലേയ്ക്കും അതുപോലെ, മസില്‍സിന് ബലക്ഷയം സംഭവിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതായത്, തടി കുറഞ്ഞാലും ചിലപ്പോള്‍ നിങ്ങളുടെ ശരീരം കാണുവാന്‍ ഭംഗി തോന്നണമെന്നില്ല. അതുപോലെതന്നെ, ഇത് മൂലമുണ്ടാകുന്ന പോഷകക്കുറവ് പലവിധ പ്രശ്‌നങ്ങളിലേയ്ക്കും നയിച്ചെന്ന് വരാം.

4. വയര്‍ ചീര്‍ക്കുന്ന പ്രശ്‌നം ഉണ്ടാക്കുന്നു

ചിലര്‍ക്ക് ഓട്‌സ് കഴിച്ചുകഴിഞ്ഞാല്‍ വയര്‍ നല്ലപോലെ ചീര്‍ത്തിരിക്കുന്നതായി തോന്നാം. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് ഇതില്‍ അടങ്ങിയിരിക്കുന്നഫൈബര്‍ തന്നെ. നമ്മള്‍ അമിതമായി ഓട്‌സ് കഴിക്കുമ്പോള്‍, ഇത് വയറിനെ കൂടുതല്‍ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

ഓട്‌സ് കഴിക്കുമ്പോള്‍ എന്തെല്ലാം കാരയങ്ങള്‍ ശ്രദ്ധിക്കണം.

ഓട്‌സ് എല്ലായാപ്പോഴും മിതമായ അളവില്‍ കഴിക്കുന്നതാണ് നല്ലത്. അതുപോലെ, നല്ലൊരു ന്യൂട്രീഷനിസ്റ്റിന്റഎ സഹായം തേടി അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം ഡയറ്റ് പിന്തുടരുവാന്‍ ശ്ര്ദ്ധിക്കുന്നത് വളരെ നല്ലതായിരിക്കും.

അതുപോലെ, ഓട്‌സ് എല്ലായാപ്പോഴും മുഴുവനോടെ ഭക്ഷണത്തില്‍ ചേര്‍ക്കുന്നതാണ് നല്ലത്. അമിതമായി വേവിക്കാതെ ചൂടുവെള്ളത്തില്‍ ഇട്ട് നമുക്ക് കഴിക്കാവുന്നതാണ്. കൂടാതെ, മൂന്ന് ടേബിള്‍സ്പൂണിനേക്കാള്‍ അമിതമായി ഓട്‌സ് എടുക്കേണ്ട ആവശ്യമില്ല എന്നുതന്നെ പറയാം. ഓട്‌സ് നട്ട്‌സ് ചേര്‍ത്ത് സ്മൂത്തിയാക്കി കുടിക്കുന്നത് നല്ലതാണ്.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button