കൊല്ലത്ത് കന്യാസ്ത്രീയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Nun found dead in well in Kollam
കൊല്ലം: കുരീപ്പുഴ പയസ് വർക്കേഴ്സ് ഓഫ് സെന്‍റ് ജോസഫ് കോൺവെന്‍റിൽ കന്യാസ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാവുമ്പ സ്വദേശിനി മേബിൾ ജോസഫാണ് മരിച്ചതെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 42 വയസാണ് ഇവർക്ക്. സിസ്റ്ററുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.
മേബിൾ ജോസഫ് രാുവിലെ രാവിലെ പ്രാര്‍ഥനയ്ക്ക് എത്താത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറിപ്പ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം. ശാരീരിക ബുദ്ധിമുട്ട് സഹിക്കാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും തന്‍റെ മൃതദേഹം കിണറിൽ ഉണ്ടാകുമെന്നുമാണ് ആത്മഹത്യാ കുറിപ്പിൽ ഉള്ളത് എന്നാണ് റിപ്പോർട്ട്.
ശാരീരിക ബുദ്ധിമുട്ടുകളും അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങളും കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്നാണെന്നാണ് ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നതെന്ന് മാതൃഭൂമി ന്യൂസും റിപ്പോർട്ട് ചെയ്തു. തന്‍റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല, ആരുടെയും പ്രേരണയുമില്ല തനിക്ക് വേണ്ടി എല്ലാവരും പ്രാര്‍ഥിക്കണമെന്നും കുറിപ്പിലുണ്ട്.
സിസ്റ്റര്‍ മേബിള്‍ഒരു മാസം മുമ്പാണ് ഈ കോണ്‍വന്‍റിലേക്ക് എത്തിയതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.