Kerala

ദുബായിൽ എന്നല്ല, ലോകത്ത് ഒരിടത്തും ബിസിനസില്ല: ഫിറോസ് കുന്നുംപറമ്പിൽ

Not in Dubai, not anywhere in the world: Feroz Kunnumparambil

കൊച്ചി: തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ ജനങ്ങള്‍ പുച്ഛിച്ചു തള്ളുമെന്ന പ്രതികരണവുമായി സന്നദ്ധപ്രവര്‍ത്തകനും തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ഫിറോസ് കുന്നുംപറമ്പിൽ. തനിക്കെതിരെ ഇപ്പോഴും പ്രചാരണങ്ങള്‍ തുടരുന്നുണ്ടെന്നും എന്നാൽ ഇതെല്ലാം തവനൂരിലെ ജനങ്ങള്‍ തിരിച്ചറിയുമെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.

തനിക്ക് ദുബായിൽ ബിസിനസ് ഉണ്ടെന്നത് വ്യാജ പ്രചാരണമാണെന്ന് ഫിറോസ് കുന്നുംപറമ്പിൽ പ്രതികരിച്ചു. എനിക്ക് ദുബായിൽ എന്നല്ല ലോകത്ത് ഒരിടത്തും ബിസിനസില്ല. തെരഞ്ഞെടുപ്പിനു മുൻപു എത്താമെന്നു പറഞ്ഞ സുഹൃത്തുക്കളുടെ സ്ഥാപനങ്ങളുടെ ഉത്ഘാടനത്തിനായാണ് ദുബായിൽ എത്തിയതെന്ന് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കാലത്തു തൊട്ട് തനിക്കെതിരെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ തുടങ്ങിയിരുന്നു. എന്നാൽ താൻ തെരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിനു മുൻപു തന്നെ തവനൂരിൽ തിരിച്ചെത്തുമെന്നും ഫിറോസ് കുന്നുംപറമ്പിൽ വ്യക്തമാക്കി.

“ഞാൻതവനൂരുകാര്‍ക്ക് നല്‍കിയ ഉറപ്പാണ് നിങ്ങളുടെ സുഖത്തിലും ദുഖത്തിലും നിങ്ങളോടൊപ്പം ഒരു മകനായും സഹോദരനായും കൂടപ്പിറപ്പായും ഞാൻ ഉണ്ടാകും എന്ന്. അത് പാലിക്കാൻ എനിക്ക് മെയ് 2ന് തെരഞ്ഞെടുപ്പ് റിസള്‍ട്ട് വരുന്നതു വരെ കാത്തിരിക്കേണ്ട കാര്യമില്ല.” ഫിറോസ് കുന്നുംപറമ്പിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്േചു. താൻ നല്‍കിയ വാക്ക് പാലിക്കുമെന്ന് വോട്ടര്‍മാര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെയും ഒളിച്ചു നടക്കേണ്ട ഗതികേട് തനിക്ക് ഉണ്ടായിട്ടില്ലെന്നും പരാജയം ഉറപ്പാകുമ്പോള്‍ ഉണ്ടാകുന്ന വ്യാജപ്രചാരണങ്ങളാണ് ഇതെന്നും ഫിറോസ് കുന്നുംപറമ്പിൽ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പ് പോളിങിനു ശേഷം ഫിറോസ് കുന്നുംപറമ്പിൽ നടത്തിയ വിദേശയാത്രയാണ് വിവാദത്തിൽ കലാശിച്ചത്. താൻ ബിസിനസ് ആവശ്യങ്ങള്‍ക്കായി ദുബായിലേയ്ക്ക് പോകുന്നുവെന്നും മെയ് രണ്ടിന് ഫലം വരുമ്പോള്‍ ഉണ്ടായിരിക്കില്ലെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നെന്നാണ് ആരോപണം. ഇത്തരത്തിലുള്ള ഒരു സ്ക്രീൻഷോട്ടും വ്യാപകമായി പ്രചരിച്ചിരുന്നു.

Source link

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button