രാജ്യത്ത് സമ്പൂർണ്ണ ലോക്ക്ഡൗണിന്റെ ആവശ്യമില്ല: പ്രധാനമന്ത്രി
No need for complete lockdown in the country: PM
ന്യൂഡൽഹി: രാജ്യം കൊവിഡിനെതിരായ വലിയ യുദ്ധത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തരംഗം കൊടുങ്കാറ്റ് പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയെ ഒറ്റക്കെട്ടായി നേരിടണം. ഏത് സാഹചര്യത്തിലും ധൈര്യം കൈവിടരുത്. ഓക്സിജൻ ക്ഷാമം തീർക്കാൻ തീവ്ര ശ്രമം നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡിന്റെ രണ്ടാം വരവ് രൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്.
രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയെ കൊവിഡ് പ്രതിസന്ധി ബാധിക്കരുത്. രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാജ്യത്തെ ഒന്ന് മുതൽ 18 വയസ് വരെയുള്ള മുഴുവൻ ആളുകൾക്കും വാക്സിൻ നൽകാൻ പോകുകയാണ്. കൊവിഡ് മുന്നണി പോരാളികളേയും മുതിർന്ന പൗരന്മാർക്കും പൂർണ്ണമായും വാക്സിൻ നൽകിയെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
കഴിഞ്ഞവർഷം കൊവിഡ് പ്രതിസന്ധി നേരിട്ടപ്പോൾ തന്നെ രാജ്യത്ത് വാക്സിൻ ഗവേഷണം ആരംഭിച്ചിരുന്നു. രാവും പകലും അധ്വാനിച്ചാണ് നമ്മുടെ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിച്ചത്. ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ത്യൻ വാക്സിൻ ലഭ്യമാക്കുന്നതെന്നും ലോകത്തെ തന്നെ ഏറ്റവും വലിയ വാക്സിൻ പദ്ധതിയാണ് രാജ്യത്ത് നടക്കുന്നത്, പ്രധാനമന്ത്രി പറഞ്ഞു.