തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് പ്രതിസന്ധി രൂക്ഷമാണെങ്കിലും തല്‍ക്കാലം സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമ്പൂര്‍ണ ലോക്ഡൗണിനെ കുറിച്ച് രണ്ട് അഭിപ്രായമാണ് വിദഗ്ധര്‍ക്കിടയില്‍ വരെയുള്ളത്. വീണ്ടും സമ്പൂര്‍ണ ലോക്ഡൗൺ നടപ്പിലാക്കുന്നതിനെ സര്‍വകക്ഷിയോഗവും അനുകൂലിച്ചിട്ടില്ല. പകരം നിലവിലെ നിയന്ത്രണം ശക്തിപ്പെടുത്തണം എന്ന അഭിപ്രായമാണ് യോഗത്തിൽ ഉയര്‍ന്ന് വന്നത്. ആവശ്യമെങ്കില്‍ അപ്പോഴുള്ള സാഹചര്യത്തിനനുസരിച്ച് സമ്പൂര്‍ണ ലോക്ഡൗണിനെ പറ്റി ആലോചിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.