ആൻഡ്രോയ്ഡ് കുഞ്ഞപ്പന്‍റെ സംവിധായകനൊപ്പം നിവിൻ പോളിയുടെ പുതുചിത്രം; ‘കനകം കാമിനി കലഹം’
Nivin Pauly's new film with the director of Android Kunchappan; ‘Kanakam Kamini Kalaham’
തന്‍റെ 36-ാം പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ നിവിന്‍ പോളി. നിവിന്‍റെ നിര്‍മ്മാണ കമ്പനിയായ പോളി ജൂനിയര്‍ പിക്‌ചേര്‍സ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഒരുക്കിയ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ്. എന്നാണ് സിനിമയ്ക്ക് പേര് നൽകിയിരിക്കുന്നത്. സിനിമയുടെ ടൈറ്റിൽ പോസ്റ്റര്‍ പുറത്തിറങ്ങി.
സുരാജ് വെഞ്ഞാറമൂടും സൗബിന്‍ ഷാഹിറും പ്രധാന വേഷത്തിലെത്തിയ ആന്‍ഡ്രോയിഡ് കുഞ്ഞപ്പൻ ഏറെ പ്രേക്ഷക നിരൂപക പ്രശംശ നേടിയ ചിത്രമായിരുന്നു. ഈ സിനിമയ്ക്ക് ശേഷം രതീഷ് ബാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമായതിനാൽ തന്നെ കനകം കാമിനി കലഹം ഏറെ പ്രതീക്ഷയുണര്‍ത്തുന്നതാണ്. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്‍ ചിത്രത്തിന്‍റെ ടൈറ്റില്‍ പങ്കുവെച്ചിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും താരം അറിയിച്ചിട്ടുണ്ട്. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവഹിച്ച് സണ്ണി വെയ്ൻ നിർമിക്കുന്ന ചിത്രമായ പടവെട്ടിന്‍റെ മേക്കിംഗ് വീഡിയോയും നിവിന്‍റെ പിറന്നാള്‍ പ്രമാണിച്ച് ഇന്ന് പുറത്തുവിട്ടിട്ടുണ്ട്.