India

ഇന്ത്യ ഉടൻ ടോള്‍ബൂത്ത് രഹിതമാകുമെന്ന് നിതിന്‍ ഗഡ്കരി

Nitin Gadkari says India will be toll free soon

ന്യൂഡല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ ടോള്‍ബൂത്ത് രഹിതമായി മാറുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തുടനീളമുള്ള വാഹനങ്ങള്‍ക്ക് തടസമില്ലാതെ സഞ്ചരിക്കാനുള്ള ജിപിഎസ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ടോള്‍ പിരിവ് സംവിധാനമാണിത്. ഇതിന് സര്‍ക്കാര്‍ അന്തിമ രൂപം നല്‍കിയതായി മന്ത്രി അറിയിച്ചു.

വാഹനങ്ങള്‍ സഞ്ചരിക്കുന്നതിന് അനുസരിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നും നേരിട്ട് തുക ഈടാക്കുന്ന രീതിയിലേക്ക് ടോള്‍ പിരിവ് മാറും. രാജ്യത്തെ എല്ലാ വാണിജ്യ വാഹനങ്ങളും നിലവില്‍ വെഹിക്കിള്‍ ട്രാക്കിംഗ് സംവിധാനത്തോടെയാണ് പുറത്തിറങ്ങുന്നത്. പഴയ വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ചില പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് നിതിന്‍ ഗഡ്കരി വ്യക്തമാക്കി.

2021 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ ടോള്‍ പിരിവ് 34,000 കോടിയായി മാറും. ടോള്‍ പിരിവിനായി ജിപിഎസ് സംവിധാനം സ്ഥാപിക്കുന്നതോടെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 1,34,000 കോടിയായി മാറും. രാജ്യത്തെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്തുന്നതിന് വ്യവസായ വികേന്ദ്രീകരണം അത്യന്താപേക്ഷിതമാണെന്നും അടിസ്ഥാന സൗകര്യ വികസനത്തില്‍ പൊതു സ്വകാര്യ നിക്ഷേപം പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button