Kerala Rural

നിള ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റിവൽ – NIFFFI 2020

Nila International Folklore Film Festival - NIFFFI 2020

നാട്ടറിവുകളും നാടൻ കലകളും അതിവേഗം മാറ്റങ്ങൾക്ക് വിധേയമാണ്. ഒരു നാടിൻറെ , ജന സമൂഹത്തിന്റെ അറിവുകളാണ് ഫോക്‌ലോർ അല്ലെങ്കിൽ ജനവിഞ്ജാനം. നാട്ടറിവ് പഠനം ഒരു തിരിച്ചു പോക്കല്ല, മറിച്ചു ഒരു തിരിച്ചറിവാണ്. ഇന്നിന്റെ ആവശ്യമാണ് ഇത്തരം പൊതു അറിവുകൾ, മാറുന്ന സാഹചര്യത്തിൽ വിലയിരുത്തേണ്ടതും, പഠനവിധേയമാക്കേണ്ടതും. ആ തിരിച്ചറിവിന്റെ ഭാഗമായി , പുതിയ മാധ്യമങ്ങളുടെ സഹായത്തോടെ ലോകത്തിന്റെ നാനാവിധമായ പാരമ്പര്യ അറിവുകൾ പുതുതലമുറയിലേക്ക് പകരുകയും, അവരവരുടെ മാധ്യമങ്ങളിൽ ചർച്ച ചെയ്യുകയും എന്ന ആശയത്തിലാണ് NIFFFI രൂപപ്പെടുന്നത്.

2004 ൽ തൃശൂർ ആറംങ്ങോട്ടുകര ആസ്ഥാനമാക്കി പ്രവർത്തനം ആരംഭിച്ച വയലി ഫോക് ലോർഗ്രൂപ്പ് , നാട്ടറിവ് മേഖലകളിൽ നിരവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ചു വരുന്നു. പ്രവർത്തങ്ങളുടെ തുടർച്ച എന്നോണം , 2020 ഒക്ടോബർ 30 ,31 നവംബർ 1 തീയ്യതികളിൽ പ്രഥമ നിള ഇന്റർനാഷണൽ ഫോക്‌ലോർ ഫിലിം ഫെസ്റ്റ് വെൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഫിലിം ഫെസ്റ്റിവെൽ ചെയർമാനായി പ്രശസ്ത സിനിമ സംവിധായകനും, Birds Club ഇന്റർനാഷണൽ ഫൗണ്ടർ ഡയറക്ടറുമായ ശ്രീ. ജയരാജും, മുഖ്യ ഉപദേശകരായി റോൾഫ് കില്യൂസ് (ചരിത്രാന്വേഷകൻ-ലണ്ടൻ) ,രാം പ്രസാദ് കാദൽ (ഫൗണ്ടർ- മ്യൂസിക് മ്യൂസിയം ഓഫ് നേപ്പാൾ) എന്നിവരും പ്രവർത്തിക്കുന്നു.

കോവിഡ് സാധ്യത കണക്കിലെടുത്ത്, ഫെസ്റ്റിവൽ ഓൺലൈൻ മാധ്യമത്തിലൂടെ നടത്താനാണ് സംഘാടകർ തീരുമാനിച്ചത്. നൂറോളം വരുന്ന സിനിമകളിൽ നിന്ന് തിരഞ്ഞെടുത്ത 21 അന്താരാഷട്ര സിനിമകളാണ് 3 ദിവസങ്ങളിലായി നിഫിയുടെ യൂട്യൂബ് – ഫേസ്ബുക്ക് ചാനലുകളിലൂടെ പ്രദർശിപ്പിക്കുന്നത്. ഫെസ്റ്റിവലിന്റെ ഭാഗമായി ലഭിച്ച എല്ലാ സിനിമകളും വരും മാസങ്ങളിൽ പ്രദർശിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നിഫി ഡയറക്ടർ വിനോദ് നമ്പ്യാർ, കോഓർഡിനേറ്റർ ശ്രീജേഷ് രാധാകൃഷ്ണൻ , ജോയിന്റ് കോഓർഡിനേറ്റർ ഭാഗ്യനാഥ് മൂത്തേടത്ത്, ഫെസ്റ്റിവൽ കോഓർഡിനേറ്റർ അസീസ് ടി പി എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ബാബു കാങ്കലാത്ത്

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button