Qatar

ഗ്രാമ സ്വരാജ് യാഥാർഥ്യമാക്കുന്നതിന് പുതിയരാഷ്ട്രീയമുയർന്ന് വരണം: അസ്‌ലം ചെറുവാടി

New politics must emerge to make Grama Swaraj a reality: Aslam Cheruvadi

ദോഹ: കേരളത്തിലെ ലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരുടെ ജീവൽ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗ്രാമ സ്വരാജിനെ ആത്മാവിൽ സ്വീകരിക്കുന്ന പുതിയ രാഷ്ട്രീയത്തിനേ കഴിയുകയുള്ളൂ എന്ന് വെൽഫെയർ പാർട്ടി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസ് ലം ചെറുവാടി അഭിപ്രായപ്പെട്ടു. വരുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ സാധാരണക്കാരായ പതിനായിരങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ സംവത്സരങ്ങൾക്ക് ശേഷവും പൂർത്തീകരിക്കപ്പെട്ടിട്ടില്ലെന്നത് ഗൗരവതരമായി കാണേണ്ടതാണ്. കേവല അവകാശ വാദങ്ങൾക്കപ്പുറത്ത്, പുതിയ വികസന മാതൃകകൾ സൃഷ്ടിക്കാൻ വെൽഫെയർ പാർട്ടിയുടെ വാർഡ് മെമ്പർമാർക്ക് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ശാഹിദ് ഓമശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശാഫി മൂഴിക്കൽ, ജില്ലാ വൈസ് പ്രസിഡണ്ട് ആരിഫ് സി.കെ, ജില്ലാ ട്രഷറർ നജ്മൽ കെ., സംഘടനാ സെക്രട്ടറി യാസിർ ബേപ്പൂർ തുടങ്ങിയവർ സംസാരിച്ചു.

തെരഞ്ഞെടുപ്പ് കമ്മിറ്റി:-

ചെയർമാൻ: ഷാഹിദ് ഓമശ്ശേരി
ജനറൽ കൺവീനർ: നജ്മൽ ടി
വൈസ് ചെയർമാൻ: അഡ്വ. സക്കരിയ, ആരിഫ് സി.കെ,സൈനുദ്ദീൻ ചെറുവണ്ണൂർ

മീഡിയ:

കൺവീനർ: യാസിർ ബേപ്പൂർ
കോ-ഓഡിനേറ്റർ: Dr.നൗഷാദ്
അംഗങ്ങൾ : ഹാരിസ് എടവന ,ബാസിമ സമീർ ,ഫൈറൂസ ഹാരിഫ് ,സിറാജ് വടകര, ഹനീഫ് കെ.ടി, ശബീർ എ.പി, ഫവാസ്,
മാഹിർ പയനാട്ട്.

ഫൈനാൻസ് :

കൺവീനർ : സക്കീന അബ്ദുല്ല
അംഗങ്ങൾ: ആരിഫ് സി കെ, ശാഫി മൂഴിക്കൽ, റഹീംവേങ്ങേരി, അഹമദ്ശാഫി, ബഷീർ ടി.കെ

വോട്ടർ പട്ടിക & ക്ലസ്റ്റർ മാനേജ്മെന്റ്:

കൺവീനർ: അഫ്സൽ കെ
അംഗങ്ങൾ: റാസിഖ് ഊട്ടേരി, അൻവർ മാസ്റ്റർ, ഉമർ മാസ്റ്റർ ആയഞ്ചേരി, ശാനിൽ എ.എം,
അബ്ദുസ്സലാം കൊയിലാണ്ടി,
സൈനുദ്ദീൻ നാദാപുരം, മുഹ്സിൻ ഓമശ്ശേരി, സമീറ റഹീം, ശമീമ ടി.കെ, നദീറ അഹമ്മദ്, മജീദ് മൈലശ്ശേരി, ശാഹിദ് കെ.വി,
യാസിർ കെ.സി, നജീബ് മണിക്കോത്ത്, മഖ്ബൂൽ കോഴിക്കോട്, ഹാമിദ് തങ്ങൾ കൊയിലാണ്ടി, തൗഫീഖ് ബാലുശ്ശേരി, ഹാഷിം വടകര,
താജുദ്ദീൻ കൊടുവള്ളി, യാസിർ
ആയഞ്ചേരി.

ജില്ലാ ജനറൽ സെക്രട്ടറി അഫ്സൽ കെ. സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി. മുബാറക് സമാപന പ്രഭാഷണം നിർവഹിച്ചു.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button