Qatar

നവമാധ്യമങ്ങൾ ജനാധിപത്യ വിരുദ്ധമാകുന്നത് ചെറുക്കണം: സജീദ്ഖാലിദ്

New media must resist anti-democratic: Sajeed Khalid

ദോഹ: ഫെയ്സ്ബുക്കുൾപ്പടെയുള്ള നവമാധ്യമങ്ങൾ ജനാധിപത്യവിരുദ്ധമാകുന്നത് ചെറുക്കാനുള്ള രാഷ്ട്രീയ ജാഗ്രത പുലർത്താൻ പൊതു സമൂഹത്തിന് കഴിയണമെന്ന് സോഷ്യൽ മീഡിയ സ്ട്രാറ്റജിസ്റ്റും ആക്ടിവിസ്റ്റുമായ സജീദ് ഖാലിദ് അഭിപ്രായപ്പെട്ടു. സി ഐ സി ഖത്തർ ‘ഫെയ്സ്ബുക്ക്: സ്ട്രാറ്റജി & എൻഗേജ്‌മെന്റ്‌’ എന്നതലക്കെട്ടിൽ സംഘടിപ്പിച്ച നവമാധ്യമ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകരാജ്യങ്ങളുടെ തിരഞ്ഞെടുപ്പുകൾ മുതൽ വംശീയ പ്രശ്നങ്ങളിൽ വരെ പ്രതിലോമപരമായ നിലപാടുകൾ ഇത്തരം ചില നവമാധ്യമങ്ങൾ പുലർത്തുന്നതായി ഈയിടെ ആരോപണങ്ങളുയർന്നിട്ടുണ്ട്. അതിനാൽ വിവിധ സമൂഹമാധ്യമങ്ങളെ ജനാധിപത്യത്തിലധിഷ്ടിതമായ സൂക്ഷ്മ രാഷ്ട്രീയ ബോധത്തോടെ സമീപിക്കാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ഡി ഫോർ മീഡിയ പ്രൊജക്ട് മാനേജർ അംജദ് അലി ഇ.എം ഫെയ്സ്ബുക്ക് ഇടപെടലുകൾ എന്ന തലക്കെട്ടിൽ പരിശീലനം നൽകി.
സി.ഐ.സി ജനറൽ സെക്രട്ടി ആർ എസ് അബ്ദുൽ ജലീൽ ശിൽപശാല ഉദ്ഘാടനം ചെയ്തു. കെ.ടി.മുബാറക് ആമുഖ ഭാഷണം നിർവഹിച്ചു. ഐ.എം മുഹമ്മദ് ബാബു, നഈം അഹ്മദ് വേങ്ങേരി എന്നിവർ നേതൃത്വം നൽകി.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button