2021-22 കാലത്തേക്കുള്ള എം.ജി.എം ഹിലാൽ മേഖല ഭാരവാഹികളായി പ്രസിഡണ്ട് മറിയം ഷാഫി ; സെക്രട്ടറി: രഹ്‌ന ജാസ്സിം; ട്രഷറർ: സുബൈദ ഹമീദ്, വൈസ് പ്രസിഡണ്ടുമാരായി നൈല റിസ്‌വാൻ, റംല നസീർ എന്നിവരും; ജോയന്റ് സെക്രട്ടറിമാരായി ആയിഷ സിജ്‌ലി, സാജിദ ഖമറുദ്ധീൻ എന്നിവരും തെരെഞ്ഞെടുക്കപ്പെട്ടൂ. എം.ജി.എം കേന്ദ്ര കമ്മിറ്റിയിലേക്കുള്ള കൗൺസിലർമാരായി സൈബുന്നീസ, ആരിഫ അക്ബർ, സാഹിദ അബ്ദുർറഹ്മാൻ, റംല ഫൈസൽ, സുഹറ മായിൻ എന്നിവർ നോമിനേറ്റ് ചെയ്യപ്പെട്ടു.
എം.ജി.എം ഹിലാൽ മേഖല സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ ഉപദേശക സമിതി ചെയർ പേഴ്സൺ സൈബു ടീച്ചർ ഉൽബോധനം നടത്തി. വെളിച്ചം വനിതാ ചീഫ് കോഓർഡിനേറ്റർ മിസ്സിസ് കാരട്ടിയാട്ടിൽ തെരെഞ്ഞെടുപ്പിന് നേതൃത്വം നൽകി. എം. ജി.എം പ്രസിഡന്റ് ഷൈനി സമാൻ ഭാരവാഹികൾക്ക് അനുമോദനങ്ങളർപ്പിച്ചു. സാഹീ അബ്ദുർറഹമാൻ, മറിയം ശാഫി, റഹ്‌ന ജാസിം, ആയിഷ സിജ്‌ലി, സാജിദ ഖമർ എന്നിവർ സംസാരിച്ചു.
റിദാ ഫൈസലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സംഗമത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹീ സെന്റർ വൈസ് പ്രസിഡണ്ട് ഹാഫിദ് അസ്‌ലം മുഖ്യ പ്രഭാഷണം നടത്തി.