India

ഡൽഹിയിൽ നവജാത ശിശുക്കൾ 6 ലക്ഷം രൂപയ്ക്ക്; വൻ റാക്കറ്റ് പിടിയിൽ, മൂന്ന് ശിശുക്കളെ CBI രക്ഷപ്പെടുത്തി

New born babies in Delhi for Rs 6 lakh; CBI rescued three infants

Malayalam News New born babies in Delhi for Rs 6 lakh; CBI rescued three infants

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് നവജാത ശിശുക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റുകൾ സജീവമെന്ന് റിപ്പോർട്ട്. കുട്ടികളെ കടത്തുന്നതുമായി ബന്ധപ്പെട്ട് ഡൽഹിയിലും ഹരിയാണയിലുമായി സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) നടത്തിയ റെയ്ഡിൽ കേശവപുരത്തെ ഒരു വീട്ടിൽ നിന്ന് മൂന്നു നവജാത ശിശുക്കളെ രക്ഷപ്പെടുത്തി. സംഭവത്തിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു.

കൈക്കുഞ്ഞുങ്ങളെ വിൽക്കുന്നതിനെക്കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്. അന്വേഷണത്തിൽ 5.5 ലക്ഷം രൂപയും മറ്റ് രേഖകളും രക്ഷിതാക്കളിൽനിന്നും വാടക അമ്മമാരിൽനിന്നും കുഞ്ഞുങ്ങളെ വാങ്ങിയശേഷം 4 മുതൽ 6 ലക്ഷം രൂപവരെ വിലയ്ക്ക് വിൽക്കുകയായിരുന്നു. ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യാജ രേഖകൾ ഉണ്ടാക്കി കുട്ടികളില്ലാത്ത ദമ്പതികളെ കബളിപ്പിച്ചതിലും പ്രതികൾക്ക് പങ്കുള്ളതായി സിബിഐ വാർത്താക്കുറിപ്പിൽ വെളിപ്പെടുത്തി.

കുട്ടികളെ വിറ്റ സ്ത്രീയും വാങ്ങിയവരും ഉൾപ്പെടെ കേസുമാസി ബന്ധപ്പെട്ട എല്ലാവരെയും ചോദ്യംചെയ്യാനാണ് സിബിഐ തീരുമാനം. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മാത്രം ഏകദേശം 10 കുട്ടികളെ വിൽപ്പന നടത്തിയെന്നാണ് സിബിഐ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. മറ്റ് സംസ്ഥാനങ്ങളിലേക്ക് സിബിഐ അന്വേഷണം വ്യാപിച്ചിട്ടുണ്ട്.

അതിവേഗ വാർത്തകൾക്ക് ടെലഗ്രാം ചാനലിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Leave a Reply

Your email address will not be published. Required fields are marked *

Back to top button